Breaking News

*കോടതി നിഗമനങ്ങള്‍ മനുഷ്യാവകാശ കമ്മിഷനില്‍ പോലീസിന്‌ തിരിച്ചടിയാകുമോ...*

രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്‌തതില്‍ ചട്ടലംഘനമുണ്ടെന്ന കോടതി നിഗമനങ്ങള്‍ മനുഷ്യാവകാശ കമ്മിഷനില്‍ പോലീസിന്‌ തിരിച്ചടിയാകുമെന്ന്‌ നിയമ വിദഗ്‌ദര്‍. രാഹുല്‍ മാങ്കൂട്ടത്തെ രഹസ്യമായി കസ്റ്റഡിയിലെടുത്ത്‌ അറസ്റ്റ് രേഖപ്പെടുത്തിയ നടപടിയില്‍ ചട്ടലംഘനമുണ്ടെന്ന്‌ കാണിച്ച്‌ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിക്കുന്ന കേസില്‍ ജാമ്യം അനുവദിച്ച പത്തനംതിട്ട ജില്ലാ സെഷന്‍സ്‌ കോടതിയുടെ നിഗമനങ്ങളാണ്‌ പോലീസിന്‌ തിരിച്ചടിയാകുക. രാഹുല്‍ മാങ്കുട്ടത്തിന്‌ സെഷന്‍സ്‌ കോടതി അനുവദിച്ച ജാമ്യ ഉത്തരവില്‍ ചൂണ്ടികാണിച്ചിട്ടുള്ള അറസ്റ്റ് ചട്ടലംഘനങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റ് കഴിഞ്ഞ 11-ന്‌ പുലര്‍ച്ചെയാണ്‌ പോലീസ്‌ രേഖപ്പെടുത്തിട്ടുള്ളത്‌. കേസില്‍ ആരോപണ വിധേയന്‌ ഭാഗം വ്യക്തമാക്കാന്‍ അവസരം നല്‍കുന്നതിന്‌ മുമ്പ്‌ രഹസ്യ അറസ്റ്റ് നടത്തി. മാങ്കൂട്ടത്തിനെതിരെ എടുത്ത ആദ്യ രണ്ട്‌ കേസുകളില്‍ ഹൈക്കോടതി അറസ്റ്റ് വിലക്കിയിരുന്നു. ആ കേസുകളില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ്‌ നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടില്ല. കോടതി അറസ്റ്റ് തടഞ്ഞതോടെ മൂന്നാമത്‌ എടുത്ത കേസിലെ പരാതി വിദേശത്ത്‌ നിന്ന്‌ ആഭ്യന്തര വകുപ്പിന്‌ ഇ-മെയില്‍ മുഖേന ലഭിച്ചതാണ്‌.
പരാതിക്കാരിയെ അറിയാമോയെന്ന്‌ ആരോപണ വിധേയനോട്‌ പോലീസ്‌ അന്വേഷിക്കുന്നതിന്‌ മുമ്പ്‌ അറസ്റ്റ് നടത്തി. പരാതിക്കാരിയെ പോലീസ്‌ ഇതുവരെ നേരിട്ട്‌ കണ്ടിട്ടില്ല. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള ലൈംഗിക പ്രവൃത്തികള്‍ പിന്നീട്‌ പരാതിയായി മാറുമ്പോള്‍ ഇരുവിഭാഗത്തിനും ഭാഗം വ്യക്തമാക്കാന്‍ അവസരവും, പരാതിയില്‍ പ്രാഥമിക അന്വേഷണവും പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന്‌ അറിയാന്‍ ആരോപണവിധേയന്‌ അവകാശമുണ്ട്‌.
കേസും അറസ്റ്റും നടത്താന്‍ പോലീസിന്‌ അധികാരമുണ്ടെങ്കിലും ആരോപണ വിധേയര്‍ക്കുള്ള അവകാശം അട്ടിമറിക്കുന്നത്‌ നിയമപരമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരം നിലപാടുകള്‍ തിരുത്താന്‍ കമ്മീഷന്റെ ഭാഗത്ത്‌ നിന്ന്‌ നിര്‍ദ്ദേശം ഉണ്ടാവണമെന്നും ചൂണ്ടികാണിച്ച്‌ അഡ്വ: കുളത്തൂര്‍ ജയ്‌സിങ്‌ ആണ്‌ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനില്‍ ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നത്‌. കേസില്‍ കമ്മിഷന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്‌.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments