Breaking News

അറബിക്ക് യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ ബജറ്റിൽ ഫണ്ട്‌ വകയിരുത്തണം. നാഷണൽ ലീഗ്

മലപ്പുറം  : എൽ ഡി എഫ്. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന അറബിക്ക് യൂണിവേഴ്സിറ്റ് സ്ഥാപിക്കാൻ സർക്കാരിന്റെ അവസാന ബജറ്റിൽ തുക വകയിരുത്തണമെന്ന് നാഷണൽ ലീഗ്. വിദേശ രാജ്യങ്ങളിൽ വലിയ തൊഴിൽ സാധ്യതയുള്ള അറബി ഭാഷക്ക് സ്വന്തമായി യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് തൊഴിൽ തേടുന്ന നിരവധി യുവാക്കൾക്ക് പ്രയോജനപ്പെടുമെന്നും ബജറ്റിൽ അറബിക്ക് യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ പ്രതേക ഫണ്ട്‌ വകയിരുത്തണമെന്നും നാഷണൽ ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ ധനകാര്യമന്ത്രി കെ എൻ. ബാലഗോപാലിന് സമർപ്പിച്ച നിവേധനത്തിൽ ആവശ്യപ്പെട്ടു.

No comments