ആരിക്കാടി ടോൾ ഗേറ്റിൽ നടന്നത് മനുഷ്യാവകാശ ലംഘനം ;കമ്മീഷൻ ഇടപെടണം :പ്രവാസി ലീഗ്
കുമ്പള : ആരിക്കാടി ടോൾ ഗേറ്റിൽ പോലീസിനെ ഉപയോഗിച്ച് യാത്രക്കാരെ ഭീക്ഷണിപ്പെടുത്തിയും ആക്രമിച്ചും ചുങ്കം പിരിക്കുന്ന നടപടി നിർത്തിവെക്കാൻ ദേശീയ പാത അതൊറിറ്റി തയ്യാറാകണമെന്ന് പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിആവശ്യപ്പെട്ടു.
ഇന്നലെ കുടുംബത്തോടപ്പം യാത്ര ചെയ്യുകയായിയുന്ന യുവാവിനെ കാറിൽ നിന്ന് പോലീസ് പിടിച്ചു വലിച്ചു കൊണ്ടുപോകുകയും കൈകുഞ്ഞുമായി കൂടെ ഉണ്ടായിരുന്ന യുവതി മണിക്കൂറുകളോളം പെരുവഴിയിൽ ആയതും വലിയ മനുഷ്യാവകാശ ലംഘനമാണ്. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് സെഡ് എ മൊഗ്രാൽ, ജനറൽ സെക്രട്ടറി അബ്ദുൽ റഹ്‌മാൻ കണ്ടത്താട് ,ട്രഷറർ ബദ്രുദ്ദിൻ കണ്ടത്തിൽ എന്നിവർ ആവശ്യപ്പെട്ടു.
ഇന്നലെ ഉണ്ടാകുമായിരുന്ന കോടതി വിധിയെ തടയാൻ വേണ്ടി മനഃപൂർവ്വം
വക്കീൽ ഹാജരാകാതെ കേസ് മാറ്റി വെക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ദേശീയ പാത അതോറിറ്റി ചെയ്തത്. കോടതി തീർപ്പ് കൽപ്പിക്കുന്നത് നീണ്ട് പോകുന്നത് ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്നും പ്രവാസി ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments