Breaking News

KGNA (കേരളാ ഗവ നഴ്സസ് അസോസിയേഷൻ) പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് നടന്ന പരിപാടി കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ സ: വി വി രമേശൻ ഉദ്ഘാടനം ചെയ്തു..

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം കൂടുതൽ കരുത്തോടെ നിലനിൽക്കണം എന്നും ആരോഗ്യ മേഖലയ്ക്ക് എതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ നല്ല ചെറുത്തു നിൽപ്പ് ആവശ്യമാണെന്നും പരിപാടി അഭിപ്രായപ്പെട്ടു.
KGNA ജില്ലാ പ്രസിഡണ്ട് പി വി അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി സ: കെ വി രാഘവൻ, FSETO ജില്ലാ സെക്രട്ടറി സ: കെ ഹരിദാസ്,KSTA ജില്ലാ സെക്രട്ടറി സ: ടി പ്രകാശൻ, KGOA ജില്ലാ പ്രസിഡണ്ട് സ: മധു കരിമ്പിൽ,KGNA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: പി വി പവിത്രൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
KGNA ജില്ലാ സെക്രട്ടറി പി വി അമ്പിളി സ്വാഗതവും വൈസ് പ്രസിഡണ്ട് കെ കെ ജലജ നന്ദിയും പറഞ്ഞു. 
ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും നേഴ്സുമാർ പരിപാടിയിൽ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments