*കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 16 കെട്ടിടങ്ങൾ അൺ ഫിറ്റെന്ന് റിപ്പോർട്ട്*
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 16 കെട്ടിടങ്ങൾ അൺഫിറ്റെന്ന് റിപ്പോർട്ട്. വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കൽ കോളേജ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലുള്ള കെട്ടിടങ്ങളാണ് അൺഫിറ്റ്. കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. 2024 ലാണ് വലിയങ്ങാടിയിലെ കെട്ടിടത്തിലെ ഒഴിവുള്ള കടകൾ പുനർലേലം ചെയ്യാനാനുള്ള നീക്കം റവന്യു വിഭാഗം നടത്തിയത്. എന്നാൽ ഇതുൾപ്പെടെ 16 കെട്ടിടങ്ങൾ അൺ ഫിറ്റാണെന്നായിരുന്നു എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട്.
റിപ്പോർട്ടിന് കോർപ്പറേഷൻ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും കൗൺസിൽ യോഗവും അംഗീകാരം നൽകിയില്ല. കച്ചവടക്കാരെ ഒരുമിച്ച് ഒഴിപ്പിച്ചു പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് പ്രായോഗിക തടസ്സമുണ്ടാകുമെന്ന വാദവുമാണ് കോർപ്പറേഷൻ നടത്തിയത്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലെ ഒരു കടകൾക്കും ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്ന് കോർപ്പറേഷൻ പറയുന്നു. അതേസമയം, അൺഫിറ്റ് എന്ന് കണ്ടെത്തിയ കെട്ടിടങ്ങളിൽ കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം പരിശോധന നടത്തും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments