*മുഖ്യമന്ത്രിയുടെ വിഷൻ 2031ന് 3.30 കോടി വകയിരുത്തി സര്‍ക്കാര്‍; നടപടി കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ*
തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിയന്ത്രിക്കുന്ന വിഷൻ 2031 പരിപാടിക്ക് മൂന്നു കോടി 30 ലക്ഷം രൂപ വകയിരുത്തി സർക്കാർ. മുഖ്യമന്ത്രിക്ക് കീഴിലുള്ള പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പാണ് തുക വകയിരുത്തി ഉത്തരവിറക്കിയത്. ഈമാസം 15 മുതൽ 17 വരെ തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
വിദേശത്ത് നിന്ന് അതിഥികളെ എത്തിക്കാൻ വിമാന യാത്രാ ചെലവിനത്തിലെ വകയിരുത്തൽ 1.33 കോടി രൂപയാണ്. ഉദ്ഘാടന ചടങ്ങിനും സ്റ്റേജ് കെട്ടാനും ചെലവ് 70 ലക്ഷം രൂപ. ഭക്ഷണ ചെലവിനത്തിൽ 45 ലക്ഷവും താമസ സൗകര്യങ്ങൾക്കായി 13.52 ലക്ഷവും അനുവദിച്ചിട്ടുണ്ട്. സമാപന സമ്മേളനത്തിന് 30 ലക്ഷം രൂപയാണ് ചെലവ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ചെലവ് ചുരുക്കലടക്കം നിലനിൽക്കെയാണ് വിഷൻ 2031നുള്ള വകയിരുത്തൽ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments