Breaking News

*കേരള സ്‌റ്റോറി 2: റിലീസിന് താല്‍ക്കാലിക വിലക്ക്, ഹര്‍ജിക്കാരുടെ വാദം സത്യസന്ധമെന്ന് ഹൈക്കോടതി.*

കൊച്ചി : പ്രദർശനാനുമതി ചോദ്യം ചെയ്തുള്ള ഹർജികളില്‍ വാദം തീരുംവരെ കേരള സ്റ്റോറി 2ന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി.

കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടി'ന്റെ പ്രദർശനാനുമതി റദ്ദാക്കണമെന്ന ആവശ്യത്തില്‍ വാദം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് റിലീസിന് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്.

സമയ പരിമിതിമൂലം ചിത്രം സിംഗിള്‍ ബെഞ്ച് കാണില്ല. കേരള സ്റ്റോറിയുടെ ടീസറിന്റെ പരിഭാഷ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജികളില്‍ ഹൈക്കോടതി നാളെയും വാദം കേള്‍ക്കും. ഹർജിക്കാരുടെ ആവശ്യം സത്യസന്ധമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഹർജിക്കാരുടെ വാദങ്ങളെ നിർമ്മാതാക്കള്‍ അപ്രസക്തമാക്കരുതെന്ന് പറഞ്ഞു.

നഷ്ടം സംഭവിച്ചതിന് ശേഷമല്ല സിനിമ പുനപരിശോധിക്കേണ്ടത് എന്നും സെൻസർ ബോർഡിനെതിരെ ഹൈക്കോടതി വിമർശനമുയർത്തി. ടീസർ ഇന്റർനെറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ ഒന്നും ചെയ്യാനില്ലെന്നും പരാതിക്കാർ മറ്റ് മാർഗ്ഗങ്ങള്‍ തേടണമെന്നുമായിരുന്നു ഹൈക്കോടതിയില്‍ സെൻസർ ബോർഡിന്റെ വാദം. സിനിമ പ്രദർശനത്തിന് എത്തിയ ശേഷം പുനപരിശോധിക്കാമെന്ന് സെൻസർ ബോർഡ് ഹൈക്കോടതില്‍ മറുപടി നല്‍കി.

റിലീസിന് മുൻപ് കോടതിക്ക് കാണുന്നതിന് സിനിമ പ്രദർശിപ്പിക്കാൻ തയ്യാറല്ലെന്നാണ് നിർമ്മാതാക്കളായ സണ്‍ഷൈൻ പിക്ചേഴ്സ് നല്‍കിയ സത്യവാങ്മൂലം. സെൻസർ ബോർഡാണ് സിനിമ കാണേണ്ടത് എന്നാണ് നിർമാതാക്കള്‍ പറയുന്നത്. കേരളത്തിന് മാത്രമായി ഒരു അഭിമാനബോധമില്ല, രാജ്യത്തിന്റേതാണ് അഭിമാനബോധമെന്ന് നിർമ്മാതാക്കള്‍ വാദത്തിനിടെ നിലപാടെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments