ജില്ലാ പോലീസിന്റെ മിന്നൽ പരിശോധന: ലോഡ്ജ് ബ്ലാക്ക്മെയിൽ കേസ്, പോക്സോ കേസ് പ്രതികൾ ഉൾപ്പെടെ 33 പേർ പിടിയിൽ
മഞ്ചേശ്വരം : മഞ്ചേശ്വരത്ത് ലോഡ്ജ് മുറിയിൽ യുവാവിന്റെയും യുവതിയുടെയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി, വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ പോക്‌സോ കേസ് പ്രതി, കൂടാതെ 31 വാറണ്ട് പ്രതികൾ എന്നിവരെ കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നടത്തിയ മിന്നൽ പരിശോധനയിൽ അറസ്റ്റ് ചെയ്തു.
ഹൊസങ്കടിയിൽ ലോഡ്ജ് മുറിയിലേക്ക് അതിക്രമിച്ചു കയറിയ സംഘം യുവാവിനെയും പെൺസുഹൃത്തിനെയും നഗ്നരാക്കി ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ ശേഷം 2 ലക്ഷം രൂപ ആവശ്യപ്പെടുകയും, പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം 5,000 രൂപയും മൊബൈൽ ഫോണും കൈക്കലാക്കി കടന്നുകളഞ്ഞതിന് മാഞ്ചേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി ബഡാജെ സത്യനടുക്ക ഹോസബേട്ടു സ്വദേശി മൊലുദ്ദീൻ സമാൻ (33) നെ മഞ്ചേശ്വരം ഇൻസ്പെക്ടർ അജിത്ത് കുമാർ ൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ കെ ആർ ഉമേശ്, രതീഷ്, എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത് .
അതോടൊപ്പം, വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്‌സോ കേസിലെ പ്രതിയായ ഹിദായത്ത് നഗർ മുട്ടത്തൊടി സ്വദേശി അബ്ദുൾ ലത്തീഫ് (54)നെയും പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗർ ഇൻസ്‌പെക്ടർ ഷൈൻ കെ പി, എസ് ഐ സഫ്‌വാൻ കെ പി, എ എസ് ഐ ശിവൻ, SCPO ഹരീഷ്, CPO മാരായ ഉണ്ണികൃഷ്ണൻ, നിഖിൽ എന്നിവർ ചെന്നാണ് പ്രതിയെ പിടികൂടിയത്. കൂടാതെ ജില്ലയിൽ വിവിധ കേസുകളിലായി 31 വാറണ്ട് പ്രതികളെയും പരിശോധനയിൽ പിടികൂടിയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments