*കോളേജ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി*
കൊയിലാണ്ടി : പൊയില്‍കാവില്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീനന്ദയാ(21)ണ് മരിച്ചത്. കൊല്ലം ശ്രീനാരായണ ഗുരുദേവ കോളേജിലെ അവസാന വർഷ ബി എസ് സി സൈക്കോളജി വിദ്യാര്‍ഥിനിയാണ് ശ്രീനന്ദ. മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതോടെ പോലിസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ അമ്പലത്തിലെ ഉല്‍സവത്തില്‍ പങ്കെടുത്ത് മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തില്‍ നെറ്റിയിലും താടിയിലുമടക്കം മൂന്നു സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് ദുരൂഹത ഉയര്‍ത്തുന്നത്. സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് പോലിസ് പറയുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments