Breaking News

*ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയ സംഭവം; സർക്കാരിന് കനത്ത തിരിച്ചടി, ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞു, എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ വിവരങ്ങൾ ലഭിച്ചു? വിമർശവുമായി ഹൈക്കോടതി*

കൊച്ചി : സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി. സ്പാർക്കിലെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ എങ്ങനെ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സംഭവം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ സന്ദേശങ്ങൾ അയക്കരുതെന്നും കോടതി വ്യക്തമാക്കി. എവിടെ നിന്നാണ് വിവരങ്ങൾ ലഭ്യമായതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് അയച്ചു.
ആളുകൾക്ക് ആവശ്യമില്ലാത്ത വിവരങ്ങളാണ് സർക്കാർ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി, ഈ വിവരങ്ങൾ എങ്ങനെ സർക്കാരിന് ലഭിച്ചുവെന്നതിൽ വ്യക്തത വരുത്തണമെന്ന് ആവർത്തിച്ചു. കേസ് ഇനി പരിഗണിക്കുന്നത് വരെ ആർക്കും സന്ദേശങ്ങൾ അയക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഓഫീസിൽ നിന്ന് ഓരോ വ്യക്തിക്കും എത്ര സന്ദേശങ്ങൾ അയച്ചുവെന്ന വിവരം വിശദമാക്കി സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments