തെക്കിൽ പറമ്പ് ഗവൺമെൻറ് യു.പി സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം വെള്ളിയാഴ്ച
കാസർഗോഡ് : 107-ാം വയസ്സിലേക്ക് കടക്കുന്ന തെക്കിൽ പറമ്പ് ഗവൺമെൻറ് യു.പി സ്കൂളിൻ്റെ ബഹുനില മന്ദിര ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ പത്തിന് സി. എച്ച്. കുഞ്ഞമ്പു എം .എൽ .എ നിർവഹിക്കും.
രണ്ടുകോടി 11 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മന്ദിരം കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്.
10 ക്ലാസ് മുറികളും ടോയ്ലറ്റ് സംവിധാനങ്ങളും ഉൾപ്പെടെയുള്ള മൂന്നുനില മന്ദിരമാണ് പൂർത്തിയായിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ അബൂബക്കർ അധ്യക്ഷതവഹിക്കും.
കളക്ടർ കെ. ഇമ്പശേഖർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ദിലീപ്. ഡി ,ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അൻവർ സാദത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സക്കീന നജീബ്, അജന്ന പവിത്രൻ ,ഷംസുദ്ദീൻ തെക്കിൽ, മെമ്പർമാരായ മിനി ശശികുമാർ ,റീപ ഉണ്ണികൃഷ്ണൻ, മറിയം മുഫീദ സവാദ് , കെ .ഡി . പി സ്പെഷ്യൽ ഓഫീസർ വി. ചന്ദ്രൻ , ഡി .പി . ഒ: അഗസ്റ്റിൻ ബർണാഡ് മൊന്തേരോ, എക്സിക്യൂട്ടീവ് എൻജിനീയർ യമുന പി .എം , ടി കാസിം ഉണ്ണികൃഷ്ണൻ പൊയിനാച്ചി, ശ്രീജിത്ത് കുമാർ എൻ .സി , ശരണ്യ ഉശാന്ത്, കുഞ്ഞിക്കണ്ണൻ .എൻ, ബാലചന്ദ്രൻ .എം , മുരളീധരൻ ബണ്ടിച്ചാൽ, ബാലചന്ദ്രൻ .സി , അബൂബക്കർ .ബി , രാധ .എ, സുഹറ ടി .കെ , അൻവിത്ത് കെ.ബി തുടങ്ങിയവർ പ്രസംഗിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments