*ട്രംപിന്റെ യുദ്ധഭ്രാന്ത് – ലോക സമാധാനത്തിന് ഭീഷണി*
സഹാറൻപൂർ : അമേരിക്കയും ഇസ്രയേലും മിഡിൽ ഈസ്റ്റിൽ സൃഷ്ടിച്ചിരിക്കുന്ന സ്ഫോടനാത്മകമായ സാഹചര്യത്തിലും, കരാറുകൾ നിലവിലുണ്ടായിട്ടും ഗസ്സയിൽ ഇസ്രയേൽ ഇപ്പോഴും തുടരുന്ന കൂട്ടക്കൊലയിലും വഹ്ദത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സിയാവുദ്ദീൻ സിദ്ദീഖി ശക്തമായി അപലപിച്ചു. സ്ത്രീകൾ, കുട്ടികൾ, വയോധികർ ഉൾപ്പെടെ അനവധി നിരപരാധികൾ ദിവസേന കൊല്ലപ്പെടുമ്പോഴും, മനുഷ്യാവകാശങ്ങളുടെ രക്ഷകരെന്നു പറയുന്ന ശക്തികളും രാഷ്ട്രീയ ശക്തികളും മൗനദർശകരായി തുടരുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സാഹചര്യത്തിൽ അമേരിക്ക ഇസ്രയേലിന്റെ സൈനിക സമ്മർദ്ദങ്ങളിൽ നിന്ന് സ്വതന്ത്രമായ നിലപാട് കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൊണാൾഡ് ട്രംപ് ഇറാനിനോട് നടത്തുന്ന യുദ്ധഭീഷണികൾ ലോക സമാധാനത്തെയും ശാന്തിയെയും തകർക്കാൻ കൊതിക്കുന്ന യുദ്ധഭ്രാന്തിൽ നിന്നുടലെടുത്ത ക്രൂര മനോഭാവത്തിന്റെ നേർക്കാഴ്ചയായാണ് കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുമ്പ് അമേരിക്ക ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ യുദ്ധങ്ങൾ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടാനും അനേകരെ അശക്തരാക്കാനും കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ ഇറാനെതിരായ ഈ സമീപനം ഇറാന്റെ നിലനിൽപ്പിനും സിവിലൈസ്ഡ് ലോകത്തിന്റെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ഏക മാർഗ്ഗം സംഭാഷണവും ചർച്ചകളുമാണെന്നും, യുദ്ധഭീഷണികളും യുദ്ധങ്ങളും അല്ലെന്നും വഹ്ദത്തെ ഇസ്ലാമി അമീർ ഊന്നിപ്പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഉക്രൈൻ വിഷയത്തിൽ ചർച്ചകളെ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ മിഡിൽ ഈസ്റ്റിൽ യുദ്ധകുറ്റങ്ങളിലും വംശീയ ഇന്മൂലനത്തിനും ഇസ്രയേലിന്റെ ദല്ലാളാവുന്ന നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments