പബ്ലിക് സർവീസ് കമ്മീഷന് മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി എ.കെ. ശശീന്ദ്രൻ
കാസർഗോഡ് : കാസർഗോഡ് ജില്ല പിന്നോക്ക ജില്ല യല്ലായെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഈ ശിലാസ്ഥാപന കർമ്മമെന്ന് വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. പ്രവർത്തനം തുടങ്ങിയ കാലം മുതൽ അഴിമതിയില്ലാത്ത സ്ഥാപനമായി പി.എസ്.സി.ക്ക് നിലനിൽക്കാൻ കഴിയുന്നുവെന്നത് ഈ സ്ഥാപനത്തിൻ്റെ മാത്രം പ്രത്യേകതയാണ്. വിശ്വാസ്യതയും സുതാര്യതയും നിലനിർത്താൻ അന്തസ്സോടെ പ്രവർത്തിക്കുന്ന കമ്മീഷനെ ശക്തിപ്പെടുത്തുകയെന്നത് സർക്കാരിൻ്റെ നയമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കാസർഗോഡ് ജില്ലാ പി.എസ്.സി. ഓഫീസിനും ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിനുമായി അണങ്കൂരിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. പഴയ ദേശീയ പാതയ്ക്ക് സമീപം ഇരുപത് സെന്റ് സ്ഥലം കേരള സർക്കാർ അനുവദിച്ച് 8.27 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയിട്ടുണ്ട്. പ്രസ്തുത ചടങ്ങിൽ ചെയർമാൻ ഡോ. എം.ആർ. ബൈജു അധ്യക്ഷത വഹിച്ചു. ലോക് സഭാംഗം രാജമോഹൻ ഉണ്ണിത്താൻ, നിയമസഭാംഗം എൻ.എ. നെല്ലിക്കുന്ന്, കമ്മിഷനംഗങ്ങളായ ഡോ.സി.കെ. ഷാജിബ്, രമ്യ വി.ആർ., പ്രകാശൻ കെ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, മുനിസിപ്പൽ ചെയർപേഴ്സൺ ഷാഹിന സലീം, മുനിസിപ്പൽ കൗൺസിലർ സുധാറാണി എന്നിവർ ആശംസകളർപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ജഗദീഷ് എം. റിപ്പോർട്ട് അവതരിപ്പിച്ചു. പി.എസ്.സി. സെക്രട്ടറി സാജു ജോർജ് സ്വാഗതം പറഞ്ഞു. ജില്ലാ ഓഫീസർ ബാലകൃഷ്ണൻ നായിക് നന്ദി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments