Breaking News

ഒളവറ ഗ്രന്ഥാലയം:ദേശ ഭക്തി ഗാനാലാപന മത്സരം നടത്തി.

തൃക്കരിപ്പൂർ : ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം,ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒളവറ ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ക് സദസ്സോടനുബന്ധിച്ച് ദേശഭക്തി,കവിതാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു.
     ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ അധ്യക്ഷനായി.സെക്രട്ടറി സി.ദാമോദരൻ,കെ.വി.ദിവാകരൻ,ടി.വി.ഗോപി,സജിന.കെ,പി.പി.ശശിധരൻ,ആശാ പവിത്രൻ,കാരള രാഘവൻ,വി.നാരായണൻ,കാരള കുഞ്ഞിക്കണ്ണൻ,എം.നാരായണൻ,അമൃത.ഒ.പി എന്നിവർ നേതൃതം നൽകി.
    പ്രസ്തുത ചടങ്ങിൽ വെച്ച് സീനിയർ സിറ്റിസൺ കാരള രാഘവൻ ഗ്രന്ഥാലയത്തിന് സംഭാവനയായി നേരത്തേ നൽകിയ സ്റ്റീൽ സോഫയ്ക്കു പുറമേ റീഡിംഗ് ടേബിൾ ഭാരവാഹികൾ ഏറ്റുവാങ്ങി.
ഫോട്ടോ : മത്സര വിജയികൾ സംഘാടകർക്കൊപ്പം.
ഫോട്ടോ : സീനിയർ സിറ്റിസൺ കാരള രാഘവൻ ഗ്രന്ഥാലയത്തിന് നൽകിയ റീഡിംഗ് ടേബിൾ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments