*സ്ഥിരമായി തീവണ്ടി യാത്രക്കാരുടെ ഫോണും ലാപ്ടോപ്പും മോഷ്ടിക്കൽ; നിലമ്പൂർ സ്വദേശി അറസ്റ്റിൽ*
കോഴിക്കോട് : തീവണ്ടികളിൽ മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് സിഫിൽ (23) ആണ് പിടിയിലായത്. എറണാകുളം-നിസാമുദ്ധീൻ എക്‌സ്പ്രസിലെ യാത്രക്കാരനിൽ നിന്നും പുതുച്ചേരി-മംഗലാപുരം എക്‌സ്പ്രസിന്റെ ജനറൽ കോച്ചിലുണ്ടായിരുന്ന യാത്രക്കാരന്റെയും ലാപ്ടോപ് ഉൾപ്പെടെയുള്ള ബാഗ് മോഷ്ടിച്ചതിനാണ് അറസ്റ്റിലായത്.
കാരയ്ക്കൽ-എറണാകുളം എക്‌സ്പ്രസിൽ യാത്രക്കാരന്റെ ഐഫോൺ മോഷ്ടിച്ചതിനും തീവണ്ടിയാത്രയ്ക്കിടെ ഫോൺ സംസാരിക്കാനായി വാങ്ങിയ ശേഷം കടന്നുകളഞ്ഞതിനും ഇയാൾക്കെതിരെ കേസുണ്ട്. ഐഫോണും മറ്റൊരു ഫോണും ഇയാളിൽനിന്ന് കണ്ടെടുത്തു. ലാപ്ടോപ്പുകൾ കണ്ടെത്താനുണ്ട്.
കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ബഷീർ പി.കെ., അനി എം.പി., ഡാൻസാഫ് അംഗങ്ങളായ ജോസ് പി.ബി., അഖിലേഷ്, സജികുമാർ, ആർ.പി.എഫ്. ഉദ്യോഗസ്ഥരായ എസ്.ഐ. എം.പി. ഷിനോജ്കുമാർ, എ.എസ്.ഐ.മാരായ കെ.എം. ഷിജു, കെ.സി. രഞ്ജിത്ത്, കെ.സി. രാധാകൃഷ്ണൻ, ഒ.പി. ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ ഇയാളുടെപേരിൽ കേസുകളുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments