വെറുപ്പ് വ്യാപകമാകുന്ന കാലത്ത് സൗഹൃദ ഇഫ്ത്താറുകൾക്ക് പ്രാധാന്യമുണ്ട്: പി കെ ഉസ്മാൻ
കാസർകോട്: രാജ്യത്ത് ഭരണകൂടം തന്നെ ജനങ്ങളെ വിഭജിക്കുന്ന കാലത്ത് നടത്തുന്ന ഇഫ്താർ സൗഹൃദ സംഗമങ്ങൾ വളരെ പ്രശംസനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ പറഞ്ഞു പൗരന്മാരുടെ സേവകന്മാരാകുന്നതിനു പകരം
ഭീതി പടർത്തുന്ന ഭരണക്കാരാണ് നമുക്കുള്ളത് ഇവർ പൊതുജനത്തെ ദാരിദ്രത്തിലേക്ക് തള്ളിവിടുകയാണ് ചെയുന്നതെന്നും സൗഹൃദങ്ങൾ വളർത്തി നമുക്കതിനെ അതിജയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു എസ്ഡിപിഐ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം കാപ്പിറ്റൽ ഇൻ റസ്റ്റോറന്റിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജില്ലാ പ്രസിഡണ്ട് സിഎസ് സവാദ് അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫാ സ്വാഗതം പറഞ്ഞു
കെപിസിസി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ,എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, എൻസിപി ജില്ലാ പ്രസിഡണ്ട് സുബൈർ പടുപ്പ്, കാസർകോട് ബ്ലോക്ക് പഞ്ചായത്തംഗം അൻവർ കോളിയടുക്കം, വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് തളങ്കര, കേരള കോൺഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി അബ്ദുല്ല നാഷണൽ, പിഡിപി ജില്ലാ പ്രസിഡണ്ട് യൂനുസ് തളങ്കര, സാമൂഹിക പ്രവർത്തകൻ ഫത്താഹ് തളങ്കര, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഇല്യാസ് ടിപി, സാമൂഹിക പ്രവർത്തകർ സുലൈഖ മാഹിൻ, സാമുഹ്യ പ്രവർത്തകൻ കെ ടി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുർ, എസ്ഡിപിഐ മുൻജില്ലാ പ്രസിഡണ്ട് മാരായ റസാഖ് ഹാജി, പറമ്പത്ത്,എൻയു അബ്ദുൽസലാം, ചാരിറ്റി പ്രവർത്തകൻ ഖയ്യും മാന്യ, മൊബൈൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഷ്റഫ് നാൽത്തടുക്ക, മാധ്യമപ്രവർത്തകരായ മണി മനോരമ,മൊയ്തീൻ സുപ്രഭാതം, ഖാദർകരിപ്പൊടി, ഗണേഷ് കെസിഎൻ, സുബൈർ പളിക്കാൽ,ഷാഫി തെരുവത്ത്,
തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments