Breaking News

*റാപ്പർ വേടനും നവമിലതയും വിവാഹിതരായി, ചടങ്ങിൽ പങ്കെടുത്തത് വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം*

തൃശ്ശൂർ :  റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിയത്. സഹോദരൻ ഹരി, ഭാര്യ സഹോദരൻ നവീൻ, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാർ എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്. വധുവിന്റെ ബന്ധുക്കളും അടുത്ത സുഹ‍ൃത്തുക്കളും നാല് മണിയോടെ മുളങ്കുന്നത്ത് കാവിലെ വേടന്റെ വീട്ടിലേക്കെത്തിയിരുന്നു. വൈകിട്ട് പൂമലയിലെ റിസോർട്ടിലാണ് വിരുന്നു സൽക്കാരം ഒരുക്കിയിരിക്കുന്നത്. ഉറ്റസുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമാണ് വിരുന്നിലേക്കും ക്ഷണിച്ചിട്ടുള്ളത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments