Breaking News

എളുപ്പവഴി കണ്ടെത്താൻ സ്കൂൾ കുട്ടികൾ ദേശീയപാതയുടെ മതിൽ ചാടുന്നു: അപകട സാധ്യതകളേറെ,കുമ്പള മാവിനകട്ടയിലും"ഫുട്ട് ഓവർ ബ്രിഡ്ജ്'' അനുവദിക്കണമെന്ന് ആവശ്യമുയരുന്നു.

കുമ്പള : ജില്ലയിലെങ്ങും ഫുട്ട് ഓവർ ബ്രിഡ്ജുകൾ(മേൽ നടപ്പാത) അനുമതി ലഭിക്കുമ്പോൾ കുമ്പള മാവിനകട്ടയെ അവഗണിക്കുന്നതിൽ പ്രദേശവാസികൾക്ക് അമർഷം.കഴിഞ്ഞ ദിവസമാണ് ജില്ലയിൽ തലപ്പാടി,-ചെങ്കള റീ ച്ചിൽ പത്തോളം സ്ഥലങ്ങളിൽ പുതുതായി മേൽ നടപ്പാത അനുവദിച്ചുകൊണ്ട് ജനപ്രതിനിധികളുടെയും,യുഎൽസിസി ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് പ്രഖ്യാപനമുണ്ടായത്. ചില സ്ഥലങ്ങളിൽ ഇവർ സന്ദർശനം നടത്തുകയും ചെയ്തിരുന്നു.

 കുമ്പള മാവിനകട്ട യിൽ പള്ളിയും,സമീപത്തായി വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ നിലവിലുള്ളപ്പോൾ ഇവിടെ അടിപ്പാത അനിവാര്യമായിരുന്നു. ഇവിടെ അടിപ്പാതയ്ക്ക് സമാനമായ രീതിയിൽ കൽവർട്ട് നിർമ്മിക്കുമ്പോൾ അത് കാൽനടയാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് നിർമ്മിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നതാണ്.എന്നാൽ നാട്ടുകാരുടെ ഈ നിർദ്ദേശവും, ഇവിടെ ഫൂട്ട് ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യവും ബന്ധപ്പെട്ടവർ ചെവി കൊണ്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

 വിദ്യാർത്ഥികൾ രാവിലെയും, വൈകുന്നേരവും മാവിനകട്ടയിൽ റോഡ് മുറിച്ച് കടക്കാൻ എളുപ്പവഴി കണ്ടെത്തുന്നത് വലിയ അപകടസാധ്യത പ്രദേശവാസികൾ മുന്നിൽ കാണുന്നുണ്ട്. ദേശീയപാത മതിൽ ചാടിയാണ് മറുവശത്തെത്താൻ വിദ്യാർത്ഥികൾ എളുപ്പവഴി കണ്ടെത്തുന്നത്.ഇവിടെ വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും റോഡ് മുറിച്ചു കടക്കണമെങ്കിൽ കിലോമീറ്റർ അകലെയുള്ള കുമ്പള റെയിൽവേ സ്റ്റേഷൻ അടിപ്പാതയെ ആശ്രയിക്കേണ്ടി വരുന്നു.ഇത് വലിയ യാത്ര ക്ലേശത്തിന് കാരണമാവുന്നുണ്ട്. ബസ് സർവീസുകൾ സർവീസ് റോഡിൽ വൻവേ സംവിധാനമായതും പ്രദേശവാസികൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.

 യാത്രാദുരിതം നേരിടുന്ന സ്ഥലങ്ങളിലൊക്കെ ഫുഡ് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് ദേശീയപാത അധികൃതർ നേരത്തെ അറിയിച്ചിരുന്നതാണ്.കുമ്പള മാവിനകട്ടയിലും അടിയന്തിരമായി മേൽ നടപ്പാത നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെയും, വിദ്യാർത്ഥികളുടെയും ആവശ്യം.

ഫോട്ടോ:റോഡ് മുറിച്ചു കടക്കാൻ മാവിനകട്ടയിൽ വിദ്യാർത്ഥികൾ ദേശീയപാത മതിൽ ചാടുന്ന ദൃശ്യം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments