കോലാച്ചിയടുക്കം റോഡ് കയ്യേറ്റം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; പിന്നാലെ പൊതുപ്രവർത്തകന് മർദ്ദനമേറ്റതായി പരാതി
ചെർക്കള : ചെങ്കള പഞ്ചായത്തിലെ കോലാച്ചിയടുക്കം പ്രദേശത്ത് മുപ്പതോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊതുവഴി കയ്യേറിയ സംഭവത്തിൽ ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. വഴി തടസ്സപ്പെടുത്തിയതിനെതിരെ നാട്ടുകാർ നൽകിയ ഹർജിയിൽ (WP(C) No. 629 of 2026) ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ 2026 ഫെബ്രുവരി 2-ന് ഉത്തരവ് പുറപ്പെടുവിച്ചു. ഈ നിയമപോരാട്ടത്തിന് നേതൃത്വം നൽകിയ പൊതുപ്രവർത്തകൻ അസീസിനും കുടുംബത്തിനും നേരെ മർദ്ദനമുണ്ടായതായും പരാതി ഉയർന്നിട്ടുണ്ട്.
കോലാച്ചിയടുക്കം അംഗനവാടി റോഡിന്റെ വശത്തുനിന്നും ഏകദേശം 40 മീറ്റർ നീളത്തിൽ പഞ്ചായത്ത് റോഡ് ഹാരിസ് കയ്യേറി കല്ലിട്ട് തടസ്സപ്പെടുത്തിയതായി നേരത്തെ ആർ.ഡി.ഒ. കോടതി കണ്ടെത്തിയിരുന്നു.
പൊതുവഴി തടസ്സപ്പെടുത്തുന്നത് കേരള പഞ്ചായത്ത് രാജ് ആക്ട് 220 (എ) പ്രകാരമുള്ള ലംഘനമാണെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മുൻപ് നിരീക്ഷിച്ചിരുന്നു.
നടപടി വൈകുന്നു: 2025 ജൂലൈയിൽ തന്നെ കയ്യേറ്റം 7 ദിവസത്തിനുള്ളിൽ ഒഴിപ്പിക്കാൻ ആർ.ഡി.ഒ. ഉത്തരവിട്ടിരുന്നെങ്കിലും അത് നടപ്പിലാക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ പുതിയ ഇടപെടലിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. നിയമനടപടികളുമായി മുന്നോട്ട് പോകുന്ന പൊതുപ്രവർത്തകൻ അസീസിനെ കുടുക്കാൻ ഗൂഢാലോചന നടന്നതായും, ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മാതാപിതാക്കളെ അസഭ്യം പറയുകയും അസീസിനെയും സഹോദരങ്ങളെയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കയ്യേറ്റ ആരോപണം നേരിടുന്ന യുവാവാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് അസീസ് പറയുന്നു.
വ്യാജ അപേക്ഷകൾ നൽകി സർക്കാർ ഭൂമി കൈക്കലാക്കുന്ന സംഘം പ്രദേശത്ത് സജീവമാണെന്ന് ആരോപിക്കുന്നു. മർദ്ദനത്തിന് നേതൃത്വം നൽകിയ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമി രേഖകളെ കുറിച്ചുള്ള കൃത്യമായ അന്വേഷണം ജില്ലാ കലക്ടർക്കും റവന്യൂ മന്ത്രിക്കും പരാതി നൽകിയിരുന്നു ഹൈക്കോടതിയുടെ ആർ ഡി ഒ കോടതിയോടുള്ള നിർദ്ദേശം രണ്ടുമാസത്തിനകം
അടിയന്തര ഇടപെടൽ നടത്തി റിപ്പോർട്ട് സമർപ്പിക്കണം പരാതിക്കാരുടെ ഭാഗവും കൂടി കേട്ടതിനു ശേഷം ആയിരിക്കണം
റിപ്പോർട്ട് സമർപ്പിക്കേണ്ടത്

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments