Breaking News

*എന്താണ് ആറുവരി പാതയിലെ ആക്സിലറേഷൻ ലെയിൻ? അറിയില്ലെങ്കിൽ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ അപകടം*

ആറുവരി പാതയിലൂടെ വാഹനം ഓടിക്കാറുണ്ടെങ്കിലും പലർക്കും ഈ പാതകളിലെ ഗതാഗത നിയമങ്ങളെക്കുറിച്ച് ഇപ്പോഴും വലിയ ധാരണയില്ല. ലെയിൻ ട്രാഫിക്ക്, പ്രധാന റോഡിലേക്കുള്ള എൻട്രി, സർവീസ് റോഡിലേക്കുള്ള എക്സിറ്റ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

മുകളിൽ പറഞ്ഞവയെക്കുറിച്ച് ഏകദേശ ധാരണയുള്ളവരാണ് നമ്മളിൽ മിക്കവരും. എന്നാൽ ‘ആക്സിലറേഷൻ ലെയിൻ’ എന്ന് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?

എന്താണ് ആക്സിലറേഷൻ ലെയിൻ എന്നും എങ്ങനെ ഇതിലൂടെ വാഹനം ഓടിക്കാം എന്നും വിശദീകരിക്കുകയാണ് കേരള മോട്ടോർ വാഹനവകുപ്പ്. തങ്ങളുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെയാണ് മോട്ടോർവാഹനവകുപ്പ് ഇക്കാര്യത്തെക്കുറിച്ചുള്ള ഒരു വീഡിയോ പൊതുജനങ്ങൾക്കായി പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ പറയുന്നത് ഇങ്ങനെ: ഉയർന്ന വേഗതയിൽ തടസ്സമില്ലാതെ സഞ്ചരിക്കുന്നതിനായാണ് ദേശീയ പാതകൾ ആറുവരിയായി ഡിസൈൻ ചെയ്തിരിക്കുന്നത്. സർവീസ് റോഡിലൂടെ കുറഞ്ഞ വേഗത്തിൽ വരുന്ന വാഹനങ്ങൾ, 100 കിലോമീറ്റർ വരെ വേഗത അനുവദിച്ചിട്ടുള്ള പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന സമയത്ത് ആ പെട്ടെന്നുള്ള എൻട്രി മറ്റ് വാഹനങ്ങൾക്ക് തടസ്സമാവുകയും അത് അപകടത്തിന് കാരണമാവുകയും ചെയ്യും.

കുറഞ്ഞ വേഗതയിൽ സർവീസ് റോഡിൽ നിന്ന് വാഹനങ്ങൾ പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്ത് ഒരു മെർജിങ് പോയിന്റ് സൂചനാ ബോർഡ് ഉണ്ട്. ഈ മെർജിങ് പോയിന്റിലൂടെ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ വേഗത വർധിപ്പിക്കുന്നതിനായി നൽകിയിരിക്കുന്ന ലെയിനാണ് ആക്സിലറേഷൻ ലെയിൻ. സർവീസ് റോഡിൽനിന്ന് ഒരിക്കലും നേരിട്ട് പ്രധാന പാതയിലേക്ക് പ്രവേശിക്കാൻ പാടില്ല.

ആക്സിലറേഷൻ ലെയിനിലൂടെ സഞ്ചരിച്ച് വാഹനത്തിന്റെ വേഗത ക്രമേണ വർധിപ്പിച്ച ശേഷം, ബ്രോക്കൺ ലെയിൻ കാണുന്ന ഭാഗത്ത് എത്തിയാൽ‌ മാത്രമേ ദേശീയപാതയിലേക്ക് പ്രവേശിക്കാവൂ. വേഗത വർധിപ്പിച്ച് ഉയർന്ന വേഗത ആർജിക്കാനുള്ള ഒരിടമായാണ് ആക്സിലറേഷൻ ലെയിൻ ഡിസൈൻ ചെയ്തിരിക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments