*അപമാനഭാരം താങ്ങാനായില്ല, മകനെ ബന്ധുവീട്ടിലാക്കി മടങ്ങിയെത്തി ശരീരം തീ കൊളുത്തി, ചികിത്സയില്‍ ആയിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. ഒരു കുടുംബത്തെ തകർത്തത് ആ ഒരു നിമിഷത്തെ മോഷണക്കുറ്റം...*
അഞ്ചൽ : തന്റെ ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായി റിമാൻഡിലായതിനെ തുടർന്ന് മനോവിഷമത്താൽ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു. കൊല്ലം അഞ്ചൽ പടിഞ്ഞാറ്റിൻകര റഫീഖ് മൻസിലിൽ റഫീഖ് (41) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്..
ഞായറാഴ്ച ഉച്ചയോടെയാണ് റഫീഖ് വീട്ടിൽ വെച്ച് സ്വന്തം ശരീരത്തിൽ തീ കൊളുത്തിയത്. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ നാട്ടുകാരും, അഗ്നിരക്ഷാസേനയും ചേർന്ന് ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു..
'കഴിഞ്ഞ ഫെബ്രുവരി 16ന് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ചലിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ സ്വകാര്യ ബസിൽ വെച്ച് ഒരു കുഞ്ഞിന്റെ മുക്കാൽ പവൻ സ്വർണ്ണക്കൊലുസ് മോഷ്ടിച്ചെന്നായിരുന്നു പരാതി. പരിശോധനയിൽ സബീനയുടെ പക്കൽ നിന്ന് സ്വർണ്ണം കണ്ടെത്തുകയും തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.'
ഭാര്യ ജയിലിലായതിനെ തുടർന്ന് റഫീഖ് കടുത്ത മാനസിക വിഷമത്തിലായിരുന്നു. സംഭവ ദിവസം മകനെ ഭാര്യവീട്ടിൽ കൊണ്ടുവിട്ട ശേഷം തിരികെ എത്തിയ റഫീഖ്, വീട്ടിൽ ആരുമില്ലാത്ത നേരത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഇദ്ദേഹത്തെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു..
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments