*യുഡിഎഫിന് 100 സീറ്റിൽ കുറഞ്ഞാൽ രാഷ്ട്രീയ വനവാസമെന്ന് ആവർത്തിച്ച് വി.ഡി. സതീശൻ*
കൊച്ചി : യുഡിഎഫിനു 100 സീറ്റുകളിൽ കൂടുതൽ ലഭിക്കുമെന്നും അല്ലാത്ത പക്ഷം താൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നും ആവർത്തിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ട് വരാപ്പുഴയിൽ റോഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ‘‘അർഹരായ പലർക്കും സീറ്റ് ലഭിച്ചിട്ടില്ലെന്നറിയാം. കൂട്ടായ പ്രവർത്തനത്തോടെ തിരഞ്ഞെടുപ്പിനെ നേരിടും. പിണറായിയുടെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിൽ അമർഷം പുകയുകയാണെന്നും സതീശൻ പറഞ്ഞു.
എല്ലാ പ്രശ്നവും പരിഹരിച്ച ശേഷമാണു ഡൽഹിയിൽനിന്നു തിരിച്ചെത്തിയത്. ജനാധിപത്യ പാർട്ടിയായതിനാൽ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികം. സതീശനോ സണ്ണി ജോസഫോ പറഞ്ഞാൽ മാത്രം കാര്യം നടക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. സ്ഥാനാർഥി നിർണയം വൈകുന്നു എന്ന ആക്ഷേപങ്ങളിൽ കഴമ്പില്ല. സിപിഎമ്മിൽ നിന്ന് ഒട്ടേറെ നേതാക്കൾ യുഡിഎഫിനു വേണ്ടി മത്സരിക്കാൻ സന്നദ്ധരായിട്ടുണ്ട്. കോൺഗ്രസിലുള്ള പലർക്കും സീറ്റ് കൊടുക്കാൻ വിഷമിക്കുന്നതു കൊണ്ടാണു കൂടുതൽ ‘വിസ്മയങ്ങൾ’ വേണ്ടെന്നു വച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments