Breaking News

*വാണിജ്യ മേഖലയ്ക്ക് 20 ശതമാനം വര്‍ധന; ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയവയ്ക്ക് മുൻഗണന**ഹോട്ടലുകൾ, റസ്റ്റ‌റന്റുകൾ, കന്റീനുകൾ, സമൂഹ അടുക്കള, ധാബകൾ, ഭക്ഷ്യ സംസ്ക‌രണ യൂണിറ്റുകൾ, ഡയറികൾ എന്നിവയ്ക്ക് പ്രാധാന്യം നൽകണം എന്നാണ് നിർദേശം* .*അതിഥി തൊഴിലാളികള്‍ക്കായി അഞ്ച് കിലോയുടെ സിലിണ്ടര്‍ ലഭ്യമാക്കും.*

ന്യൂഡല്‍ഹി : മുന്‍ഗണനാ മേഖലകള്‍ക്കുള്ള വാണിജ്യ എല്‍പിജി വിഹിതത്തില്‍ 20 ശതമാനം കൂടി അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഇതോടെ മൊത്തത്തിലുള്ള വിഹിതം 50 ശതമാനം ആയി ഉയര്‍ന്നു.

റസ്റ്ററന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യവസായ മേഖലയിലെ കാന്റീനുകള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, ഡയറികള്‍ എന്നിവിടങ്ങളിലാണ് എല്‍പിജി വിഹിതം ഉയര്‍ത്തിയത്.

സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കന്റീനുകളും ഔട്ട്ലറ്റുകളും ഇതില്‍ ഉള്‍പ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു
ആഴ്ചകളായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷമാണ് ഇന്ത്യയിലെ അടുക്കളകളേയും ബാധിച്ചത്. രാജ്യത്തേക്കുള്ള ഇന്ധന വിതരണത്തിൽ പ്രതിസന്ധിയുണ്ടായതോടെ വീടുകളിലേക്കുള്ള എൽപിജി വിതരണത്തിന് മുൻഗണന നൽകുന്നതിനായാണ് ഹോട്ടലുകൾ പോലുള്ള വാണിജ്യ സ്ഥാപനങ്ങളിലേക്കുള്ള എൽപിജിവിതരണം കേന്ദ്രം വെട്ടിക്കുറച്ചത്.
അതേസമയം, ആഭ്യന്തര എൽപിജി വിതരണം സ്ഥിരമായി തുടരുകയാണെന്നും ക്ഷാമമില്ലെന്നും ഡെലിവറി പ്രവർത്തനങ്ങൾ സാധാരണപോലെ തുടരുന്നുണ്ടെന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. ഉപഭോക്താക്കൾ പരിഭ്രാന്തരായി സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന, പാനിക്ക് ബുക്കിങ് കുറഞ്ഞിട്ടുണ്ടെന്നും തിരക്ക് ഒഴിവാക്കാനും ഹോം ഡെലിവറിയെ ആശ്രയിക്കാനും പ്രസ്‌താവനയിൽ നിർദേശമുണ്ട്.

പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കും എതിരെ കർശന ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനകം രാജ്യവ്യാപകമായി 3,500 ലധികം റെയ്‌ഡുകൾ നടത്തിയതായും ഏകദേശം 1,400 എൽപിജി ലിണ്ടറുകൾ പിടിച്ചെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments