Breaking News

*യുദ്ധസമാന സാഹചര‍്യം നിലനിൽക്കെ തെറ്റായ വിവരങ്ങളും വിഡിയോകളും പ്രചരിപ്പിച്ചു; യുഎഇയിൽ ഇന്ത‍്യക്കാർ അടക്കം 35 പേർ അറസ്റ്റിൽ*

ദുബായ് : പശ്ചിമേഷ‍്യയിൽ യുദ്ധസമാന സാഹചര‍്യം അതിരൂക്ഷമായി തുടരുന്ന സാഹചര‍്യത്തിൽ സോഷ‍്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും വ‍്യാജ വിഡിയോകളും പ്രചരിപ്പിച്ചതിന് 35 പേരെ യുഎഇ അധികൃതർ അറസ്റ്റ് ചെയ്തു.

ഇതിൽ 17 പേർ ഇന്ത‍്യക്കാരാണ്. ആക്രമണം നടന്ന സ്ഥലങ്ങളുടെ വിഡിയോകളും മറ്റും ചിത്രീകരിക്കരുതെന്ന് അധ‍ികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വ‍്യാജ ഉള്ളടക്കങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ‍്യത്തോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കർശനമായി നിരീക്ഷിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments