സവാദിന്റെ മരണം - *ബി.എൽ ഒ മാരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന തരത്തിലുള്ള സമ്മർദ്ദങ്ങൾ ചെലുത്തുന്നത് അധികൃതർ അവസാനിപ്പിക്കണം- എസ്. ഇ. യു*
കാസറഗോഡ് : ചെർക്കള സ്കൂളിലെ ഹൈസ്കൂൾ അധ്യാപകനും മൊഗ്രാൽ പുത്തൂരിലെ ബൂത്ത് ലെവൽ ഓഫീസറുമായ സവാദിനെ മരണത്തിലേക്ക് തള്ളിവിടുന്ന വിധം ജോലി സമ്മർദ്ദം അടിച്ചേൽപ്പിച്ചതിൽ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ സമയം അനുവദിക്കാതെ അനാവശ്യമായ സമ്മർദ്ദം ഉണ്ടാക്കി ബി എൽ ഒ മാരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നതിന്റെ അവസാനത്തെ നേർക്കാഴ്ചയാണ് സവാദിന്റെ മരണമെന്നും എസ് ഇ യു ചൂണ്ടിക്കാട്ടി.
ബൂത്ത് ലെവൽ ഓഫീസർമാർ രാപകൽ അധ്വാനിച്ച് അവധി പോലുമില്ലാതെ ജോലി ചെയ്താണ്
വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായുള്ള SIR ഡ്യൂട്ടി തീർത്തത്. പ്രസ്തുത പ്രവർത്തനത്തിനായി യാത്രകൾക്കും മറ്റും സ്വന്തം കയ്യിൽ നിന്ന് ചെലവായ തുക പോലും അനുവദിക്കാതെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ മനുഷ്യ സാധ്യമല്ലാത്ത വിധം വേഗതയിൽ ചെയ്ത് തീർക്കാൻ സമ്മർദ്ദം ചെലുത്തുകയാണ്.
BLO വളരെ സൂക്ഷ്മതയോടെ സാവകാശം ചെയ്യേണ്ട ജോലികൾ പോലും പെരുന്നാൾ ആഘോഷം പോലും പരിഗണിക്കാതെ മണിക്കൂറുകൾക്കകം പൂർത്തിയാക്കുന്നതിന് നിർദേശിക്കുക വഴി രാപകൽ ഭേദമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന BLO മാർ ശാരീരിക അവശതയും മാനസിക പിരിമുറുക്കവും നേരിടുകയാണ്. സർക്കാർ അനുവദിച്ച ഡ്യൂട്ടി ഓഫ് പോലും നൽകാതെ ബി എൽ ഒ ഡ്യൂട്ടിക്ക് ഒപ്പം തന്നെ ഓഫീസിലെ ജോലിയും ചെയ്യാൻ നിർബന്ധിച്ച് ചില ഓഫീസ് തലവന്മാരും ബി എൽ ഒ മാരെ പീഡിപ്പിക്കുന്നു. ബി എൽ ഒ ഡ്യൂട്ടിയിലായിരിക്കെ നടന്ന പൊതുപണിമുടക്കിൽ പങ്കെടുക്കാതിരുന്നിട്ട് പോലും ആ ദിവസത്തെ ശമ്പളം അനുവദിക്കാത്ത ഓഫീസുകൾ പോലും ജില്ലയിലുണ്ട്. ഇങ്ങനെ അധികാരിൽ നിന്നുള്ള ജോലി സമ്മർദ്ദവും രാഷ്ട്രീയക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള അവഹേളനവും വഴി മാനസികമായി തകരുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്ക് സ്വസ്ഥമായും സമാധാനപരമായും ജോലി ചെയ്യാനുള്ള സാഹചര്യവും അർഹമായ വേതനം നൽകാനുള്ള നടപടിയും സർക്കാർ കൈക്കൊള്ളണമെന്ന് SEU ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments