Breaking News

കാസർഗോഡ് സ്വകാര്യാശുപത്രികളിൽ രോഗികൾക്ക് ചൂഷണമോ..? ബില്ലുകൾ ഞെട്ടിക്കുന്നത്.

കാസർഗോഡ്. : ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം എന്ന നിലയിൽ ജില്ലയിൽ അടുത്തിടെ സ്ഥാപിച്ച മൾട്ടി സ്പെഷാലിറ്റി സ്വകാര്യ ആശുപത്രികളിൽ രോഗികളെ ചൂഷണം ചെയ്യുന്നതായി വ്യാപക പരാതി.കൂടുതലും സ്ത്രീകളായ രോഗികളാണ് ചൂഷണത്തിനിരയാ കുന്നതെന്നാണ് ആക്ഷേപം.

 സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സാ പിഴവുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ രോഗികൾ ആശ്രയിക്കുന്നത് സ്വകാര്യാ ശുപത്രികളെയാണ്.ഇത് ശരിക്കും ആശുപത്രികൾ ചൂഷണം ചെയ്യുന്നുവെന്നാണ് ആക്ഷേപം.ചികിത്സ തേടി ആശുപത്രിയിലെത്തുന്ന രോഗിക്ക് വിവിധ ടെസ്റ്റുകളിലും,റൂം വാടകയിലും ഭീമമായ തുകകൾ വാങ്ങിയാണ് ചൂഷണം ചെയ്യുന്നതെന്നാണ് പറയുന്നത്. 

 ആദ്യം ടെസ്റ്റുകൾ പരിശോധിക്കുന്ന ഡോക്ടർ ചില സംശയങ്ങൾ ഉണ്ടെന്നും തുടർ ടെസ്റ്റുകളും, പരിശോധനയും വേണമെന്ന് പറഞ്ഞ് രോഗിയെ ഭയപ്പെടുത്തി അഡ്മിറ്റ് ചെയ്യും.ഇതുവഴി റൂം വാടക ഇനത്തിലും ഫീസ് ഈടാക്കും.വലിയ ഹോസ്പിറ്റലുകളാ കുമ്പോൾ ചെറിയ വാടക തന്നെ ദിവസത്തിന് ₹2000 വരെയാണ് ചാർജ്. പിന്നീടങ്ങോട്ട് തുടർ ചികിത്സ എന്ന പേരിൽ വിവിധ ഫീസുകൾ വേറെ.ഒരു വയറുവേദനയ്ക്കോ, പനിക്കോ വന്ന ഒരു രോഗി ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ നാൽപതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ഈടാക്കുകയും ചെയ്യുന്നു.

 പ്രസവാനന്തര ചികിത്സയ്ക്ക് തന്നെ ഇത്തരം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ ഡിസ്ചാർജ് ചെയ്തു പോകുമ്പോൾ വലിയ ബില്ലാണ് കൊടുക്കേണ്ടി വരുന്നത്.പലപ്പോഴും സ്ത്രീകളായിട്ട് ആശുപത്രിയിൽ ചെല്ലുന്ന രോഗികളോടാണ് വൻ തുക ഈടാക്കുന്നത്. സ്ത്രീകളാകട്ടെ ബില്ല് കണ്ട് ഞെട്ടുന്നതല്ലാതെ ഫീസുകളെ കുറിച്ചൊന്നും ചോദിക്കാറുമില്ല. ഇത്തരം ചൂഷണങ്ങൾക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നു വരുന്നുമുണ്ട്.

 സർക്കാർ ആശുപത്രികളിൽ വേണ്ടത്ര ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതിന് പിന്നിലും സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. കാസർഗോഡ് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാത്തതിന് പിന്നിലും സ്വകാര്യാശുപത്രി ലോബികൾ പ്രവർത്തിക്കുന്നുവെ ന്നാണ് ജനസംസാരം..
( തുടരും)



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments