മഞ്ചേശ്വരത്ത് മയക്കുമരുന്ന് വേട്ട: 38 ഗ്രാം MDMA-യുമായി രണ്ട് യുവാക്കൾ പിടിയിൽ; 1.63 ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു.
മഞ്ചേശ്വരം: മംഗൽപാടി താലൂക്ക് ആശുപത്രിക്ക് സമീപം പോലീസ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് യുവാക്കൾ പിടിയിലായി. കുബന്നൂർ പാച്ചമ്പള്ള സഫാ നഗറിലെ ഇബ്രാഹിം സുഹൈൽ (23), ബന്തിയോട് അടുക്ക കുളക്ക റോഡിലെ മുഹമ്മദ് അനസുദ്ധീൻ (20) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 38.23 ഗ്രാം MDMA-യും മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന *1,62,500 രൂപയും പോലീസ് പിടിച്ചെടുത്തു.
ഞായറാഴ്ച രാത്രി 11.35-ഓടെ മംഗൽപാടി താലൂക്ക് ഗവൺമെന്റ് ഹോസ്പിറ്റലിന് സമീപമുള്ള സർവീസ് റോഡിൽ വെച്ചായിരുന്നു അറസ്റ്റ്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് വിൽപനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.
പോലീസ് സംഘത്തിൽ എസ്.സി.പി.ഒ പ്രമോദ്, സി.പി.ഒമാരായ സുധാകരൻ, അനീഷ് എന്നിവരും ഉണ്ടായിരുന്നു. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments