Breaking News

*ഇടതുപക്ഷ മൂല്യങ്ങള്‍ ചോരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് എ സുരേഷ്*.

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നില്‍ സ്വന്തം തീരുമാനമാണെന്ന് വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ്. ഇടതുപക്ഷ മൂല്യങ്ങള്‍ ചോരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കക്ഷിയായ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ തീരുമാനിച്ചതെന്നും സുരേഷ് വ്യക്തമാക്കി. മൂന്നോ നാലോ തവണ അപ്പീല്‍ നല്‍കിയിട്ടും എന്തുകൊണ്ട് തിരിച്ചെടുക്കുന്നില്ലെന്ന് ചോദിച്ചപ്പോള്‍ 100 തവണ അപ്പീല്‍ നല്‍കിയാലും തിരിച്ചെടുക്കില്ലെന്നായിരുന്നു സിപിഎമ്മിന്റെ മറുപടി. പറച്ചിലും പുച്ഛത്തോടെയുള്ള ചിരിയും വേദനിപ്പിച്ചുവെന്നും സുരേഷ് വ്യക്തമാക്കി.തന്നെ പടിയടച്ച് പുറത്താക്കിയ സിപിഎമ്മിനോട് ഇനി അനുഭാവം പ്രകടിപ്പിക്കണോയെന്ന് പലതവണ ആലോചിച്ച് തീരുമാനമെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മലമ്പുഴയില്‍ സുരേഷ് സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. സുരേഷിനെ മല്‍സരിപ്പിച്ചാല്‍ ഇടത് കോട്ടയായ മലമ്പുഴയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍. ഏറെക്കാലം വി എസിന്റെ പി എ ആയിരുന്നു സുരേഷ്. ഇ കെ നായനാരും വി എസ് അച്യുതാനന്ദനും മല്‍സരിച്ച മണ്ഡലമാണ് മലമ്പുഴ. 2001 മുതല്‍ 2016വരെ നാലുതവണ വി എസ് മലമ്പുഴയില്‍ നിന്ന് വിജയിച്ചു. കഴിഞ്ഞതവണ എ പ്രഭാകരനായിരുന്നു സ്ഥാനാര്‍ഥി. 25,000ലധികം വോട്ടുകള്‍ക്കായിരുന്നു പ്രഭാകരന്‍ വിജയിച്ചത്.

*സംസ്ഥാന നേതൃത്വം ഉറച്ച നിലപാടെടുത്തു; കോൺഗ്രസിൽ എംപിമാർ മത്സരിക്കില്ലെന്ന് തീരുമാനം, സുധാകരനും രാഹുൽ ഗാന്ധിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച്ച*

ദില്ലി: വിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കുമൊടുവിൽ കോൺഗ്രസിൽ എംപിമാർ മത്സരിക്കില്ലെന്ന് തീരുമാനം. സംസ്ഥാന നേതൃത്വത്തിൻ്റെ ഉറച്ച നിലപാടിന് ഹൈക്കമാൻ്റ് അംഗീകാരം നൽകുകയായിരുന്നു.

 അതിനിടെ, പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന കെ സുധാകരൻ, രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടക്കും. തർക്കങ്ങൾക്കിടെ കോൺഗ്രസിൻ്റെ ആദ്യ ഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം രാവിലെ ചേരും. അതേസമയം മത്സരിക്കാൻ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് സുധാകരനും അടൂർ പ്രകാശും.
 സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തർക്കത്തിൽ ദില്ലിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുധാകരൻ്റെ തുടർനീക്കം എന്തായിരിക്കും എന്നതിലാണ് ആകാംക്ഷ.

കണ്ണൂർ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് തുടരുന്ന കെ സുധാകരൻ്റെ നിലപാടിൽ ജില്ലയിലെ നേതാക്കൾക്കും അതൃപ്തിയുണ്ട്. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ.

 ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാൻ്റിന് കത്തയച്ചിരുന്നു. പരിഭവവും പിണക്കവും എല്ലാവര്‍ക്കും ഉണ്ടാകുമെന്നും ഹൈക്കമാൻ്റ് തീരുമാനത്തെ എല്ലാവരും അനുസരിക്കുമെന്നും ആയിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ പ്രതികരണം. 

എന്നാൽ സുധാകരൻ പിടിവാശി തുടരുന്നതിനാൽ തീരുമാനം എന്താകുമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതാക്കൾ.
➖➖➖➖➖➖➖➖➖➖
വാർത്തകളും വിനോദവും ഇനി വിരൽ തുമ്പിൽ വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാവൂ

https://chat.whatsapp.com/GH4YFCvjcjpACBJ8Da3ihL?mode=gi_t

*വാർത്തകൾക്കും പരസ്യങ്ങൾക്കും 24 മണിക്കൂറും ബന്ധപ്പെടുക*
[17/03, 4:10 pm] +91 89434 53998: *വെച്ചുമാറില്ല; തിരുവമ്പാടിയിൽ മുസ്‌ലിംലീഗ് തന്നെ മത്സരിക്കും- പി.എം.എ സലാം* 

*Published;17-03-2026 ചൊവ്വ*

കോഴിക്കോട്: കോൺഗ്രസുമായുള്ള ചർച്ചകളിൽ ധാരണയിലെത്താൻ കഴിയാതെ വന്നതോടെ തിരുവമ്പാടി സീറ്റ് വെച്ചുമാറില്ലെന്ന് മുസ്‌ലിംലീഗ്. തിരുവമ്പാടിയിൽ ലീഗ് തന്നെ മത്സരിക്കുമെന്ന് പി.എം.എ സലാം പറഞ്ഞു. കോങ്ങാടിനും പുനലൂരിനും പകരം ലീഗിന് നൽകുന്ന സീറ്റിലും ധാരണയായില്ല.

ഇവ ഉൾപെടെ 11 സീറ്റുകളിൽ ലീഗിന് ഇതുവരെ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. തിരുവമ്പാടിക്ക് പകരമായി തവനൂർ സീറ്റ് നൽകാമെന്ന് ഇന്നലെ കോൺഗ്രസ് അറിയിച്ചെങ്കിലും പിന്നിട് തീരുമാനം മാറ്റി. അതോടെ തിരുവമ്പാടി വെച്ചുമാറേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് രണ്ട് പാർട്ടികളും എത്തുകയായിരുന്നു. തിരുവമ്പാടിയിൽ സി.കെ കാസിമിന്‍റെ പേരിനാണ് മുൻഗണന.

പുനലൂർ, കോങ്ങാട് സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്തെങ്കിലും പകരം നൽകേണ്ട സീറ്റുകളിൽ ഇതുവരെ ധാരണയായില്ല. മലപ്പുറത്ത് വള്ളിക്കുന്ന്, മഞ്ചേരി, തിരൂരങ്ങാടി, താനൂർ സീറ്റുകളിൽ ധാരണയായിട്ടില്ല. കോഴിക്കോട്ട് കൊടുവള്ളി, കുന്ദമംഗലം മണ്ഡലങ്ങളിലും കണ്ണൂരിൽ കുത്തുപറമ്പ്, കാസർകോട് സീറ്റുകളിലും ഒറ്റപേരിലേക്ക് എത്തേണ്ടതുണ്ട്.

സ്ഥാനാർഥി നിർണയത്തിന് മുന്നോടിയായി സാദിഖലി തങ്ങൾ നേതാക്കളുമായി നടത്തുന്ന കൂടിയാലോചന തുടരുകയാണ്. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് പ്രവർത്തകരിൽ നിരാശ പടർത്തുന്നുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments