*കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം*
ന്യൂഡല്‍ഹി : കോണ്ഗ്രസിന്റെ സ്ഥാനാർഥിപട്ടിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രഖ്യാനത്തിനുശേഷമേ ഉണ്ടാകൂവെന്ന് കെപിസിസി നേതൃത്വം.
നിലവില്‍ സ്ഥാനാർഥികളുടെ പട്ടിക തയാറാണെന്നും പ്രതിപക്ഷ നേതാവിന്റെ നവകേരള യാത്രയ്ക്ക് ശേഷം ബാക്കിയുള്ള സ്ഥാനാർഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആകുമെന്നും കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം വ്യക്തമാക്കി.
സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ ആദ്യഘട്ട പട്ടികയിലെ പേരുകളും വിജയസാധ്യതയും ചർച്ച ചെയ്തു. കേരളത്തിന്റെ ചാർജുള്ള ദീപദാസ് മുൻഷിയും യോഗത്തില്‍ പങ്കെടുത്തു.
സാമ്പത്തികമായി പാർട്ടിക്ക് ബാധ്യത സൃഷ്ടിക്കുമെന്ന തോന്നലാണ് തെരഞ്ഞെടുപ്പ് തീയതി വന്നശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കെപിസിസി തീരുമാനിച്ചത്. ഈ മാസം രണ്ടാം വാരത്തോടെ കേരളമടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അവസാനഘട്ടമാണ് കേരളത്തില്‍ പ്രഖ്യാപിക്കുന്നതെങ്കില്‍ പ്രചാരണത്തെ അടക്കം അത് ബാധിക്കുമെന്ന തോന്നലും പാർട്ടിക്കുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11ന് കേരളത്തിലെത്തുണ്ട്. ബിജെപിയുടെ പ്രകടനപത്രിക മോദി അന്ന് പുറത്തിറക്കും. ഇതെല്ലാം കണക്കിലെടുത്തായിരിക്കും സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ തുടർനടപടികളിലേക്ക് കോണ്ഗ്രസ് കടക്കുക.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments