Breaking News

*മദീനയിൽ എത്തുന്ന അതിഥികൾക്ക് വിരുന്നൊരുക്കാൻ എനി ഗഫൂർക്കയില്ല*

മദീന : പരിശുദ്ധ ഹജ് കർമ്മത്തിനും ഉംറ നിർവ്വഹിക്കാനും എത്തുന്ന മലയാളി സുഹൃത്തുക്കൾക്ക് വിരുന്നൊരുക്കി സ്വീകരിക്കാൻ ഇനി ഗഫൂർക്ക ഇല്ല -
 20 വർഷ കാലമായി സൗദി അറേബ്യയിലെ മദീനയിൽ  ജോലി ചെയ്തു വരികയായിരുന്നു.

 കോഴിക്കോട് അടിവാരം സ്വദേശിയായ അബ്ദുൽ ഗഫൂർ എന്ന നന്മ മനുഷ്യൻ സ്വദേശത്തെ മഹല്ല് പള്ളിയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഫണ്ട് സ്വരൂപണത്തിനായ് 20 വർഷങ്ങൾക്ക് മുമ്പ് വിദേശത്ത് എത്തുകയായിരുന്നു - പിന്നീട് മദീനയിൽ ചെറുജോലികളിൽ ഏർപ്പെടുകയും ഒപ്പം സാമൂഹിക പ്രവർത്തനത്തിൽ പങ്കാളിയാവുകയുമായിരുന്നു. ജീവിതത്തിൻ്റെ മുക്കാൽ പങ്കും വിദേശത്ത് ചിലവഴിക്കുക്കയും നിലവിൽ KMCC യുടെ ഇന്ത്യൻ സെൻട്രൽ കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആയി കാർമികത്വം വഹിച്ചു വരുകയുമായിരുന്നു. പുതുപ്പാടി പഞ്ചായത്ത്
മുസ്ലീം യൂത്ത് ലീഗ് സെക്രട്ടറിയും പ്രസിഡണ്ടുമായി സ്ഥാനങ്ങൾ നിർവ്വഹിച്ചിരുന്നു. 

വിജയ്കറി പൗഡർ വിറ്റു കിട്ടുന്ന തുഛമായ വരുമാനത്തിൽ  നിന്നും ഒരു പങ്ക് മറ്റുള്ളവർക്ക് മാറ്റിവെക്കുന്ന ശീലമായിരുന്നു ഇദ്ധേഹത്തിൻ്റേത്.
 ഗഫൂർക്കയുടെ പെട്ടെന്നുള്ള വിയോഗം പ്രിയപ്പെട്ടവരേയും നാട്ടുകാരെയും ഏറെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരിക്കുകയാണങ്കിൽ മദീനയിൽ മരണപ്പെടണമെന്ന ആഗ്രഹം മനസ്സിൽ സൂക്ഷിച്ച ഗഫൂർക്ക ഒടുവിൽ മദീനയുടെ മണ്ണിൽ വെച്ച് തന്നെ
മരണപെട്ടു. തുടർന്ന്
മദീനയ്യിൽ തന്നെ മറവ് ചെയ്യുകയും ചെയ്തു.


പിതാവ്: മരക്കാർ (Late)
മാതാവ് കദീജ (Late)
സഹോദരിമാർ : റുഖിയ സുഹ്റ , ശെരീഫ , ജസീന 

ഭാര്യ: റാബിയ
മക്കൾ :  റഹീന ഷെറിൻ
, റഫ്ന ഷെറിൻ ,റഹിയ്യ ഷെറിൻ - ആയിശ ഷെറിൻ, അൽ അമീൻ 

മരുമക്കൾ: ഫൈസൽ ( കുവൈത്ത് -
(റാഫി സൗദ്യ അറേബ്യ)



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments