*വേനലവധി മാറ്റേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍; മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു*
സംസ്ഥാനത്തെ സ്‌കൂള്‍ വേനലവധി ഏപ്രില്‍ – മെയ് മാസങ്ങളില്‍ നിന്ന് ജൂണ്‍ – ജൂലൈ മാസങ്ങളിലേക്ക് മാറ്റരുതെന്ന് വിദ്യാര്‍ത്ഥികള്‍.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ അവധി മാറ്റുന്നതിനെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അഭിപ്രായം തേടിയ സാഹചര്യത്തിലാണ്, ലീഡ് ഐഎഎസ് അക്കാദമിയിലെ ജൂനിയര്‍ പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ വിഷയത്തില്‍ വിശദമായ പഠനം നടത്തി മന്ത്രി വി. ശിവന്‍കുട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി വിവിധ സിലബസുകളില്‍ പഠിക്കുന്ന 5000ത്തോളം വിദ്യാര്‍ത്ഥികളാണ് മെന്റര്‍ഷിപ്പ് ഗ്രൂപ്പുകള്‍ വഴി ഈ ചര്‍ച്ചയില്‍ പങ്കാളികളായത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന ജനാധിപത്യപരമായ സംവാദങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത ഏകദേശം 70 ശതമാനം വിദ്യാര്‍ത്ഥികളും നിലവിലുള്ള ഏപ്രില്‍ – മെയ് അവധി തന്നെ തുടരണമെന്ന അഭിപ്രായക്കാരാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments