*സംസ്ഥാനത്ത് ജില്ല പുനരേഖീകരണം വേണം കുറുക്കോളി മൊയ്തീൻ*
തിരൂർ : സംസ്ഥാനത്ത് ജില്ലകളുടെ പുനരേഖീകരണം നടപ്പാക്കണമെന്ന് യു ഡി എഫ് തിരൂർ മണ്ഡലം സാരഥി കുറുക്കോളി മൊയ്തീൻ അഭിപ്രായപ്പെട്ടു.
തിരൂരിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കുറുക്കോളി. തിരൂർ ജില്ലാ രൂപീകരണത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം സംസ്ഥാനത്തൊട്ടാകെ ജില്ലയുടെ പുനരേഖീകരണം നടക്കണമെന്ന് പറഞ്ഞത്.
എസ്ഡിപിയുടെ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് വോട്ട് കൊടിയുടെയോ മതത്തിന്റെയോ വേർതിരിവില്ലാതെ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
തിരൂർ മണ്ഡലത്തിൽ പുതുതായി തുറന്ന് പ്രവർത്തിക്കുന്ന രണ്ട് ബാറുകളെ കുറിച്ചുള്ള ചോദ്യത്തിന്
സർക്കാറിന്റെ വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ല.
ഒരു അംഗന വാടി ചോദിച്ചിട്ട് തരാൻ പറ്റാത്ത സർക്കാർ കേരളത്തിൽ 927 മദ്യ ശാലകളാണ് കൊണ്ട് വന്നത്.
അതിൽ തനിക്ക് അതീവ ദുഃഖം ഉണ്ടെന്നും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ബാറുകൾ അനുവദിക്കുന്ന നിയമത്തിൽ പുന പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
താനൂർ ബോട്ട് ദുരന്തവുമായുള്ള ജുഡീഷനൽ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുന്നതിൽ
സർക്കാർ എന്തോ ഭയക്കുന്നുണ്ടെന്നും
പതിനൊന്ന് പേരാണ് കുന്നുമ്മൽ കുടുംബത്തിൽ നിന്നും ദുരന്തം മൂലം നഷ്ടമായതെന്നും
സർക്കാർ പ്രതിനിധികൾ ആരും തന്നെ ഈ കുടുംബത്തിൽ പോയില്ലന്നത് വളരെ വേദനാജനകമാണ്.
ഈ കുടുംബത്തിൻ്റെ ആവശ്യങ്ങൾ നടപ്പിലാക്കി നൽകുന്നതിൽ യു ഡി എഫ് സർക്കാർ പ്രതിജ്ഞാബന്ധമാണ്.
തെരെഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള പണം നൽകാമെന്ന് പറഞ്ഞ് ഈ കുടും ബത്തിലെ ഒരു കുട്ടി തൊണ്ട് പൊട്ടിച്ച് തന്നത് കണ്ണ് നനയിക്കുന്നതായി . സർക്കാറിനെതിരെയുളള പ്രതിഷേധത്തിൻ്റെ ഗൗരവമാണ് ഇത് പ്രകടമാക്കുന്നത്.
ബോട്ട് ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ സർക്കാർ നീതി കാണിച്ചിട്ടില്ല.
ബോട്ട് ദുരന്തത്തിലെ ഇരകളായ കുടുംബങ്ങൾ ഒടുവിൽ നീതിക്കായി മനുഷ്യവകാശ കമ്മീഷനെ സമീപിച്ചിരിക്കയാണ്.
കമ്മീഷൻ പരാതി കലക്ടർക്ക് നൽകിയിരുന്നെങ്കിലും ഇത് വരെ മറുപടി ലഭിച്ചിട്ടില്ല.
മലപ്പുറം ജില്ലയോട് കടുത്ത അവഗണനയാണ് സർക്കാർ കാണിച്ചത്.
യു ഡി എഫ് സർക്കാർ വന്നാൽ താമര കൃഷിയിലു വെറ്റില സംരക്ഷണത്തിലും വേണ്ട പരിഗണ നൽകും.
മണ്ഡലത്തിൽ കുടിവെളളത്തിന് ലഭിച്ച മുഴുവൻ അപേക്ഷയും അനുവദിച്ചു നൽകാനായിട്ടുണ്ട്. തിരൂരിൽ രണ്ട് മുന്നണികൾ തമ്മിലാണ് മാറ്റുരക്കുന്നത്. അതിലപ്പുറം മറ്റൊരു തരംഗം തിരൂരിൽ ഇല്ല.
10 വർഷത്തെ മടുത്ത ഭരണത്തിന് എതിരെയാണ് ജനം ഇന്നുള്ളത്. അതിനാൽ പ്രചരണത്തിൽ പൂർവ്വോപരി പ്രധാന്യം ലഭിക്കുന്നുണ്ട്.
ആശുപത്രി, സ്കൂൾ, റോഡ് തുടങ്ങിയ പദ്ധതികളിൽ പരമാവധി വികസനം നടപ്പാക്കിയിട്ടുണ്ട്.
ഇതെല്ലാം പൊരുതി നേടിയ താണെന്നും കുറുക്കോളി പറഞ്ഞു. യു ഡി എഫ് മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി എ പത്മകുമാർ, കൺവീനർ വെട്ടം ആലിക്കോയ, തിരൂർ നഗര സഭ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി എന്നിവരും സംബന്ധിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments