Breaking News

*തലപ്പാടി തൊക്കോട്ട് യുവാവിനെ വെട്ടിക്കൊന്നു*

മംഗലാപുരം : തലപ്പാടി തൊക്കോട്ട് യുവാവിനെ  വെട്ടിക്കൊലപ്പെടുത്തി. മുള്ളുഗുഡ്ഡെയിലെ ടാബ്ലെറ്റ് ആരിഫ് എന്ന ആരിഫ് ഹുസൈന്‍(42) ആണ് വെട്ടേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ തലപ്പാടിക്കടുത്ത് തൊക്കോട്ട് മേല്‍പ്പാലത്തില്‍ വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആരിഫ് ഹുസൈനെ കാറിൽ സംഘമായി എത്തിയ ഗുണ്ട സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ആരിഫ് ഹുസൈന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
ആരിഫ് ഹുസൈന് മംഗളൂരു ബന്ദര്‍ പൊലീസ് സ്റ്റേഷനില്‍ ഗുണ്ടാ അക്രമണക്കേസിലെ പ്രതിയാണ്.
മുമ്പ് 2022 മെയ് മാസത്തില്‍ ആരിഫ് ഒരു കൊലപാതകശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു, തൊപ്പി നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം സമാനമായ രീതിയില്‍ ജോലിക്ക് പോകുമ്പോള്‍ ബജാലിന് സമീപം തടഞ്ഞുനിര്‍ത്തി കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആരിഫ് ഹുസൈന്‍ മാസങ്ങളോളമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. ഈ കേസില്‍ അന്ന് നൗഫലും കൂട്ടാളികളും അറസ്റ്റിലായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്. ഡി.സി.പി മിഥുന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments