പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസ്: നാല് വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ
ആദൂർ : സ്വന്തം പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ നാല് വർഷത്തിന് ശേഷം ആദൂർ പോലീസ് പിടികൂടി. അഡൂർ ഗ്രാമത്തിലെ പാണ്ടി വെള്ളരിക്കയ സ്വദേശി നരേന്ദ്ര പ്രസാദിനെയാണ് ആദൂർ സബ് ഇൻസ്പെക്ടർ സുജിലേഷ് എം. ഉം സംഘവും അറസ്റ്റ് ചെയ്തത്.
2022 ഏപ്രിൽ 5-ന് പുലർച്ചെ 4 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാണ്ടി വെള്ളരിക്കയയിലെ വീട്ടിൽ വെച്ച് 57 വയസ്സുകാരനായ ബാലകൃഷ്ണ നായിക്കിനെ മകൻ നരേന്ദ്ര പ്രസാദ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ബാലകൃഷ്ണ നായിക്ക് മരണപ്പെട്ടതിനെ തുടർന്ന് ആദൂർ പോലീസ് ക്രൈം നമ്പർ 291/2022 ആയി ഐ.പി.സി സെക്ഷൻ 302 (കൊലപാതകം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കേസിലെ കുറ്റപത്രം 2022 ജൂലൈ 31-ന് തന്നെ പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വർഷങ്ങളായി ഒളിവിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം പാണ്ടി വെള്ളരിക്കയയിലെ തന്റെ താമസസ്ഥലത്തിന് സമീപം എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്ന് (മാർച്ച് 23, 2026) പ്രതിയെ പോലീസ് സംഘം വലയിലാക്കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കാസർഗോഡ് ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments