Breaking News

പേരാലിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരണാ ഹ്വാനവുമായി ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.

കുമ്പള : യുഡിഎഫിന്റെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന കുമ്പള ഗ്രാമപഞ്ചായത്തിലെ പേരാലിൽ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരണാ ഹ്വാനവുമായി ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. 

 തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജനത്തിൽ ഇവിടത്തെ 70 ഓളം വീടുകളെ പേരാൽ വാർഡിൽ നിന്ന് മാറ്റിയതിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ഫ്ലക്സ് ബോർഡിൽ ആഹ്വാനം ചെയ്തിട്ടുള്ളത്. നാട്ടുകാരുടെ അഭിപ്രായം ആരായാതെ ചിലരുടെ സ്വാർത്ഥ താൽപ്പര്യം മാത്രം നോക്കിയാണ് വാർഡ് വിഭജനം നടത്തിയതെന്നും, പേരാൽ വാർഡിലെ ഒരുഭാഗത്ത് മൊഗ്രാൽ കെ കെ വാർഡിലേക്ക് മാറ്റുകയും ചെയ്ത നടപടി പ്രതിഷേധാർഹമാ ണെന്നും ഫ്ലക്സ് ബോർഡിൽ സൂചിപ്പിക്കുന്നുണ്ട്. 

 കെ കെ പുരവുമായി യാതൊരു ബന്ധവുമില്ലാത്ത പേരാൽ പ്രദേശത്തെയാണ് പേരാൽ വാർഡിൽ നിന്ന് മനപ്പൂർവ്വം ഒഴിവാക്കിയതെ ന്നും  പ്രതിഷേധക്കാർ പറയുന്നുണ്ട്. ചിതമായ ഇടപെടൽ ബന്ധപ്പെട്ടവർ നടത്തിയില്ലായെ ങ്കിൽ മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പും നൽകുന്നുണ്ട്.

ഫോട്ടോ:നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരണാ ഹ്വാനം ചെയ്ത് പേരാലിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments