കോൺഗ്രസ് ബ്ലോക്ക് ജന:സെക്രട്ടറി ഹമീദ് കാവിലിനെതിരായ പാർട്ടി നടപടി പിൻവലിച്ചു. താക്കീതോടുകൂടിയെന്ന് ഡിസിസി.
കാസർഗോഡ് : നവ മാധ്യമങ്ങളിൽ അനധികൃത ടോൾ പിരിവിന് അനുകൂലമായ നിലപാടെടുത്ത എം.പി. രാജ്മോഹൻ ഉണ്ണിത്താനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്ത കാസർഗോഡ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഹമീദ് കാവിലിനെ പാർട്ടിയിൽ തിരിച്ചെടുത്തതായി ഡി സി സി പ്രസിഡന്റിന്റെ നോട്ടീസ്.ഇതുപോലുള്ള പ്രവർത്തനങ്ങൾ താങ്കളുടെ ഭാഗത്തുനിന്ന് ഇനി ഉണ്ടാകാൻ പാടില്ല എന്ന താക്കീതോടുകൂടിയാണ് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ ഹമീദ് കാവിലിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുഖേന നോട്ടീസ് നൽകിയിരിക്കുന്നത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കും, കോൺഗ്രസ് മണ്ഡലം ഭാരവാഹികൾക്കും നേരെ ആക്രമിച്ചവർക്കെതിരെ താക്കീതിന്റെ പേരിൽ ഡി സി സി തലോടിയത് മൊഗ്രാൽപുത്തൂർ മണ്ഡലം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായിരുന്നു. മാത്രവുമല്ല ഹമീദ് കാവിലിനെതിരെ പോസ്റ്ററുകളിലൂടെ അപവാദകരമായ പരാമർശം നടത്തിയവർക്കെതിരെ നടപടി ഉണ്ടാവാത്തതിലും പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് ഹമീദ് കാവിലിനെതിരായ പാർട്ടി നടപടി ഡിസിസി പ്രസിഡണ്ട് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രതികൂലമായി ആര് നിലപാടെടുത്താലും വിമർശിക്കപ്പെടുക തന്നെ ചെയ്യണം എന്നതാണ് ഒരു സാമൂഹ്യ പ്രവർത്തകന്റെ കടമ.അത് എം.പി എന്നല്ല,കേന്ദ്ര മന്ത്രിയായാലും വിമർശിക്കപ്പെടണം.
തിരിച്ചെടുത്തു എന്നറിയിപ്പുള്ള ഡിസിസിയുടെ കത്തിൽ പറയുമ്പോലെ നവമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നതും,പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നതും എല്ലാവർക്കും ബാധകമായിരിക്കണമെന്നതാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം.
കെ.പി.സി.സി ഭാരവാഹികൾക്കെതിരെയും മറ്റും നിരന്തരം ആക്ഷേപം ചൊരിയുന്ന നേതാവിനെതിരെ നടപടി എടുക്കാൻ തയ്യാറാകാത്ത ഡിസിസിയുടെ വിധേയത്വ സ്വഭാവം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്നും പൊതുവെ അഭിപ്രായമുണ്ട്.
ഫോട്ടോ:ഹമീദ് കാവിൽ
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments