Breaking News

*അബ്ദുല്‍ സലാം ബാങ്കോട് ഇന്ത്യ ബുക്കില്‍ ഇടം നേടി*

ബാങ്കോട് : പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് പുരസ്കാരത്തിന് ബാങ്കോട് സ്വദേശിയും പി.ഡി.പി ജില്ലാ സെക്രട്ടറി യൂനുസ് തളങ്കരയുടെ മകനുമായ അബ്ദുല്‍ സലാം മിഷാരി (4 വയസ്) അര്‍ഹനായി. ഇംഗ്ലീഷ് അക്ഷരമാലയില്‍ അ മുതല്‍ ദ വരെയുള്ള വിവിധ രാജ്യങ്ങളുടെ പേര് ഒരു മിനുറ്റ് കൊണ്ട് പറയുകയും വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം പ്രമുഖരുടെ ഫോട്ടോ നോക്കി മനസ്സിലാക്കി പേര് വിളിച്ച് പറയുകയും ഇംഗ്ലീഷ് കലണ്ടര്‍ മാസം, ആഴ്ച എന്നിവ നിഷ്പ്രയാസം പറയുകയും റിവേഴ്സ് കൗണ്ടിംഗും ഉള്‍പ്പെടെയാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയത്. സീലി (ദലമഹ്യ ജഹമ്യ ടരവീീഹ) ഓണ്‍ലൈനിലൂടെയാണ് വിദ്യാഭ്യാസം. ഏപ്രില്‍ 4ന് കോഴിക്കോട് നോളജ് സിറ്റിയില്‍ വെച്ച് നടക്കുന്ന സീലി ഓണ്‍ വെക്കേഷന്‍ പരിപാടിയില്‍ വെച്ച് മിഷാരിക്ക് അനുമോദനം നല്‍കും. മാതാവ് ആഷിഖ യൂനുസാണ് പരിശീലനം നല്‍കിയത്.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments