*നട്ടെല്ല് വളയ്ക്കാതെ ട്രംപിന് യൂറോപ്യൻ രാഷ്ട്രങ്ങളുടെ മറുപടി; 'ഇത് ഞങ്ങളുടെ യുദ്ധമല്ല, ഞങ്ങൾ ആരുടെയും ദാസന്മാരല്ല'*
പശ്ചിമേഷ്യയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്ന് യൂറോപ്യൻ രാജ്യങ്ങൾ ഒന്നടങ്കം വ്യക്തമാക്കി. "ഇത് ഞങ്ങളുടെ യുദ്ധമല്ല" എന്ന കർശന നിലപാടാണ് ജർമ്മനിയും ഫ്രാൻസും ഉൾപ്പെടെ പ്രമുഖ യൂറോപ്യൻ ശക്തികളെല്ലാം ഒരേ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ വിന്യസിക്കണമെന്ന ട്രംപിന്റെ ആവശ്യം ഇതിലൂടെ യൂറോപ്യൻ നേതാക്കൾ തള്ളിക്കളഞ്ഞു
അമേരിക്കയുടെ നീക്കങ്ങളിലുള്ള സംശയം പരസ്യമായി പ്രകടിപ്പിച്ചു കൊണ്ടാണ് ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രസംഗിച്ചത്. അയൽരാജ്യങ്ങൾക്ക് ഇറാൻ ഭീഷണിയാകരുത് എന്ന നിലപാടിലാണ് യൂറോപ്യൻ രാജ്യങ്ങൾ. എന്നാൽ ഇപ്പോഴത്തെ യുദ്ധത്തിന് പിന്നിലെ യുക്തി ബോധ്യപ്പെടുന്നില്ലെന്ന് മെർസ് പറഞ്ഞു. ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് അതിരൂക്ഷമായ പ്രതികരണമാണ് നടത്തിയത്. 'ഇത് ഞങ്ങളുടെ യുദ്ധമല്ല, ഞങ്ങൾ തുടങ്ങിയ യുദ്ധവുമല്ല' എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ആദ്യം യുദ്ധമുഖത്തേക്ക് സൈന്യത്തെ അയച്ച് അമേരിക്കയുടെ ഗുഡ് ബുക്കിൽ ഇടംനേടാൻ ശ്രമിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും നിലപാട് മാറ്റി. ഈ സംഘർഷത്തിൽ ഫ്രാൻസ് കക്ഷിയല്ലെന്നാണ് പുതിയ പ്രതികരണം. സ്പെയിനിലെ ഉപപ്രധാനമന്ത്രി മരിയ ജോസ് മൊണ്ടേറോ സ്പെയിൽ 'ആരുടെയും ദാസന്മാരല്ല' എന്നാണ് ട്രംപിൻ്റെ ആവശ്യത്തോട് പ്രതികരിച്ചത്. സ്പെയിനിലെ 68 ശതമാനം ജനങ്ങളും യുദ്ധത്തെ എതിർക്കുന്നുവെന്നാണ് സർവ്വേകൾ വ്യക്തമാക്കുന്നത്. തന്റെ സഹായ അഭ്യർത്ഥന യൂറോപ്യൻ രാജ്യങ്ങൾ തള്ളിയതോടെ, ട്രംപ് രൂക്ഷമായാണ് പ്രതികരിച്ചത്. തങ്ങൾക്ക് നാറ്റോ രാജ്യങ്ങളുടെയോ ജപ്പാൻ, ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളുടെയോ സഹായം ആവശ്യമില്ലെന്നും, ഒറ്റയ്ക്ക് മുന്നോട്ട് പോകുമെന്നും ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments