മംഗലാപുരത്തേ യ്ക്ക് രോഗിയുമായി പോയ ആംബുലൻസ് കാറിലിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു.
കാസർഗോഡ് : അശ്വനി നഗറിൽ വൈകുന്നേരം 3.40 ഓട് കൂടിനാഷണൽ ഹൈവേ സർവീസ് റോഡിൽ കാഞ്ഞങ്ങാട് ഗവൺമെൻറ് ജില്ല ആശുപത്രിയിൽ നിന്നും സ്ട്രോക്ക് വന്നതിനെ തുടർന്ന് മംഗലാപുരം ഫാദർ മുള്ളർ ആശുപത്രിയിലേക്ക് റഫർ ചെയ്തു പോവുകയായിരുന്ന അതിഞ്ഞാൽ സ്വദേശി ആയിഷ (68)ഇവരുടെ മകൾ നസീറ 47 വയസ്സ് നസീറുടെ മകളായ ഫരീദ് 28 റിയാസ് എന്നിവരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. മൂവി മാക്സ് തീയറ്റർ റോഡിൽ നിന്നും സർവീസ് റോഡിലേക്ക് കയറിയ കാറിനെ ആംബുലൻസ് ഇടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതൂണിലും, മോട്ടോർ ബൈക്കിലും ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. നാട്ടുക്കാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ & റെസ്ക്യൂ ഓഫിസർ വി.എൻ. വേണുഗോപാലിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി പരിക്ക് പറ്റിയ ആൾക്കാരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ നാട്ടുകാരുടെ സഹായത്തോടെ എത്തിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ അജാനൂർ കൊളവയൽ സ്വദേശി തൻവീർ (27) മുഖത്തും കൈകാലുകൾക്കും പരിക്ക് പറ്റിയതിനാൻ വിൻടച്ച് ആശുപത്രിയിലും എത്തിച്ചു. പോലിസിൻ്റെ സഹായത്തോടെ ക്രെയിൻ വിളിച്ച് ആംബുലൻസ് റോഡിൽ നിന്നും ഉയർത്തി റോഡരികിലേക്ക് മാറ്റി. ആംബുലൻസ് തട്ടിയ ബൈക്ക് യാത്രികൻ ശാന്തിനഗർ സ്വദേശിയായ വെജ് കോ ജീവനകാരനുമായ നിജേഷ്.എം പെങ്ങളുടെ മധൂർ വീട്ടിലേക്ക് പോവുകയായിരുന്നു. ഇയാൾ അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കേട് പറ്റിയ ബൈക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കാറിലെ ആൾക്കാരെ കുറിച്ച് വിവരങ്ങൾ ലഭിച്ചില്ല. അപകടത്തെ തുടർന്ന് റോഡിൽ ഓയിൽ പരന്നതിനാൽ റോഡ് കഴുകി വൃത്തിയാക്കി അപകടാവസ്ഥ ഒഴിവാക്കി. സേനാഗംങ്ങളായ എം.ആർ സൂരജ്, എം.രമേശ,എച്ച്. ഉമേശൻ, എസ് അഭിലാഷ്, എം.എ വൈശാഖ്, എം.എം അരുൺ കുമാർ,ഹോം ഗാർഡുമാരായ വി.രാജു, കെ.വി. ശ്രീജിത്ത്, വി.വി. ഉണ്ണികൃഷണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments