Breaking News

*ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം, സ്വർണാഭരണങ്ങളുമായി മുങ്ങും; ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ*

കോഴിക്കോട് : ‘കിനാവിന്റെ രാജകുമാരൻ’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. കോട്ടയ്ക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീൽ (38) ആണ് അറസ്റ്റിലായത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇവരില്‍ നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ജസീല്‍ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു.

സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണാഭരണം തട്ടുന്നതാണ് ജസീലിന്റെ രീതി. കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. നിരവധി സ്ത്രീകള്‍ ഇയാളുടെ വലയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments