*ആര്‍ജെഡിയുടെ അധിക സീറ്റ് ആവശ്യം തള്ളി സിപിഐഎം; മൂന്ന് സീറ്റുകളില്‍ തന്നെ മത്സരിക്കും.*
നിയമസഭാ തെരഞ്ഞെടുപ്പില്‍ അധിക സീറ്റ് എന്ന ആർജെഡിയുടെ ആവശ്യം തള്ളി സിപിഐഎം. സീറ്റ് വിഭജനം പൂർത്തിയാക്കാൻ നടത്തിയ ചർച്ചയിലാണ് ആർജെഡിയുടെ അധിക സീറ്റ് ആവശ്യം സിപിഐഎം തള്ളിയത്.
വർഗീസ് ജോർജ്, നീല ലോഹിതദാസ് നാടാർ എന്നിവർ പങ്കെടുത്ത ചർച്ചയിലാണ് സിപിഐഎം അധിക സീറ്റിനോട് മുഖം തിരിച്ചത്.
കഴിഞ്ഞ തവണ നല്‍കിയ അതേ മൂന്ന് സീറ്റുകള്‍ ആർജെഡിക്ക് നല്‍കാനാണ് ചർച്ചയില്‍ തീരുമാനമുണ്ടായത്. കല്പറ്റ, കൂത്തുപറമ്പ്, വടകര എന്നിവിടങ്ങളിലാണ് ഇത്തവണയും ആർജെഡി മത്സരിക്കുക. നാലാം സീറ്റായി കോവളത്തിന് വേണ്ടിയാണ് ആർജെഡി സമ്മർദ്ദം ചെലുത്തിയത്. എന്നാല്‍ സിപിഐഎം ഇത് അംഗീകരിച്ചില്ല. ഇതോടെ ഇടതുമുന്നണി വിടാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെ ആർജെഡിയുടെ അധിക സീറ്റ് എന്ന ആവശ്യവും പരാജയപ്പെട്ടിരിക്കുകയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments