Breaking News

*പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ കുവൈത്തിലെ അൽ-ജഹ്റ മേഖലയിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണു.*

വ്യോമസേനയുടെ എഫ്-15 സ്‌ട്രൈക്ക് ഈഗിൾ യുദ്ധവിമാനമാണു തകർന്നത്. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ പതിച്ചതിനെത്തുടർന്നാണ് വിമാനം തകർന്നതെന്നാണു വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇറാൻ വിപ്ലവ ഗാർഡ് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, സൗഹൃദ വെടിവയ്പ്പിലാണ് വിമാനം തകർന്നതെന്ന വിശദീകരണവും വരുന്നുണ്ട്.

കുവൈത്തിലെ ജനവാസ മേഖലയ്ക്ക് സമീപമുള്ള അൽ-ജഹ്റയിലാണ് വിമാനം നിലംപതിച്ചത്. വിമാനം ആകാശത്ത് വെച്ച് കറങ്ങി താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് ഇജക്ട് സീറ്റ് വഴി പുറത്തേക്ക് ചാടുന്നത് കണ്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പൈലറ്റിന്റെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.

ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ ഈ തകർച്ചയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന വൻ മിസൈലാക്രമണത്തിന്റെ ഭാഗമായാണ് ഇതെന്നും അവർ അവകാശപ്പെടുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments