Breaking News

നാല്പതു വർഷത്തിനുശേഷം ഒത്തു കൂടി കാസർഗോഡ് ഗേൾസിലെ പഴയ പൂമ്പാറ്റകൾ

കാസറഗോഡ് : ഔപചാരികതകൾ ഇല്ലാതെ കാസർഗോഡ് ഗേൾസ് ഹൈസ്കൂളിലെ പഴയ കൂട്ടുകാരികൾ നാല്പതു കൊല്ലങ്ങൾക്ക് ശേഷം ഒത്തുകൂടി ഓർമ്മകൾ പുതുക്കിയപ്പോൾ കുട്ടിക്കാലത്തേക്കുള്ള തിരിച്ചു പോക്കായി.
 ഗേൾസിലെ ഹൈസ്കൂൾ പഠനശേഷം ജീവിതത്തിന്റെ വിവിധ മേഖലകളിലായി കൂട്ടം പിരിഞ്ഞു പോയവർ അടുത്ത കാലത്താണ് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്പരം ഒത്തുകൂടാൻ തീരുമാനിക്കുന്നത്. കൂട്ടായ്മയിലെ കണ്ണിയും
 സ്വാതന്ത്ര്യ സമര സേനാനി പരേതനായ കെ എം കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ മകളുമായ കെ എം സുമതിയുടെ കാസർകോട്ടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് അവർ ഒത്തുകൂടിയത്.
 നാലു പതിറ്റാണ്ട് മുമ്പ് പിരിഞ്ഞതിനു ശേഷം  പരസ്പരം കണ്ടപ്പോൾ പഴയ ക്ലാസ്സ്‌ മുറിയിലെ ക ലപിലയുമായി അവർ ഒരു പകലിനെ ധന്യമാക്കി. പ്രായം
56 മുതൽ 58 വയസ്സ് വരെയെത്തിയവർ  പഴയ  കൂട്ടുകാരികളെ കണ്ടു മുട്ടിയത് വൈകാരിക മഹൂർത്തമായി.
സുമേന്റെ പോരേൽ എന്ന പേരിട്ട പരിപാടിയിൽ  വിരുന്നുനൊപ്പം കുത്തിരിക്കലും പാട്ടും പറച്ചിലും ഒപ്പനയും മറ്റുമായി അവർ പഴയ പൂമ്പാറ്റകളായി.
 ജില്ലാ പട്ടികജാതി വികസന ഓഫീസറായി വിരമിച്ച എസ് മീനാ റാണി, പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റൻ്റ് എഞ്ചിനീയറായി. വിരമിച്ച ലീന പി പി,  സുമതി, ആമിന, തുടങ്ങിയവരാണ് ഒത്തു ചേരലിന് മുൻ കൈ എടുത്തത്.
പറവനടുക്കം em ആർ എസിലെ എച് എം അരുണയാണ് കൂട്ടുകാരികൾക്ക് വിരുന്നൊരുക്കിയത്.
 30 അംഗ കൂട്ടായ്മയിൽ 25 കൂട്ടുകാരികൾ സംഗമത്തിന് എത്തി   പഠനശേഷം കുടുംബമായി ജില്ലയുടെ പല ഭാഗങ്ങളിലും കോഴിക്കോട്, തൃശൂർ,മലപ്പുറം എറണാകുളം, ജില്ലയിലും മറ്റുമായി ചേക്കേറിയവരിൽ നല്ലൊരു ഭാഗം സംഗമത്തിന് എത്തിച്ചേർന്നു. വിരസമാകുന്ന ജീവിത സായാഹ്നങ്ങളെ ഇതുപോലുള്ള കൂട്ടായ്മയിലൂടെ മധുരകരമാക്കാനുള്ള തീരുമാനവുമായാണ് അവർ സന്ധ്യയോടെ പിരിഞ്ഞത്.
 രണ്ടാംഘട്ടം കൂടുതൽ പ്രോഗ്രാമുകളുമായി ഒത്തുകൂടാനുള്ള തീരുമാനത്തിലാണിവർ.

ഗേൾസിലെ ഈ കൂട്ടുകാരികളിൽ ചിലർ പ്രൈമറി ക്ലാസ്സിൽ മഡോണയിലും  ടൌൺ യു പി യിലും കൂടി പഠിച്ചവരാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments