Breaking News

*വധശ്രമത്തിന് കേസെടുത്ത പോലീസുകാര്‍ക്കെതിരെ കോടതിയെ സമീപിക്കും*

മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസുകാർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് അറിയിച്ചു. പോലീസ് കംപ്ലെയിന്റ് അതോറിട്ടിക്കും പരാതി നല്‍കും. വധശ്രമക്കേസ് കെട്ടിച്ചമച്ച പോലീസുകാരെ വെറുതേ വിടില്ല. കള്ളക്കേസിന് മൊഴിനല്‍കിയ ഗണ്‍മാനെതിരെയും പരാതി നല്‍കും. കൊല്ലടാ കൊല്ലടാ എന്ന് പറഞ്ഞാണ് മന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് മൊഴിയില്‍ പറയുന്നത്. 'ഇതാര് കേട്ടു. ദൃശ്യമാദ്ധ്യമ പ്രവർത്തകർ അടുത്തില്ലേ. അദ്ദേഹം ചോദിച്ചു. ഒൻപത് മണിക്കാണ് ഗണ്‍മാനില്‍ നിന്ന് മൊഴിയെടുക്കുന്നത്. പക്ഷെ , അഞ്ച് മണിക്ക് വധശ്രമം നടന്നുവെന്ന് ഡിജിപി പ്രഖ്യാപിക്കുന്നു. എവിടെ നിന്ന് ഈ വിവരം കിട്ടി. ആരെങ്കിലും ഫോണ്‍ വിളിച്ചു പറഞ്ഞതാണോ എന്നും മാർട്ടിൻ ജോർജ് ചോദിച്ചു. കഴുത്ത് അനക്കാൻ പറ്റാത്ത മന്ത്രി പരിയാരം മെഡിക്കല്‍ കോളേജില്‍ നഴ്സ്മാർക്കൊപ്പം ചിരിക്കുന്ന സെല്‍ഫി പുറത്തുവന്നിരിക്കുകയാണ്. ഒടുവില്‍ പുലർച്ചെ നാല് മണിക്ക് ഐസിയുവില്‍ നിന്ന് മന്ത്രി ഡിസ്ചാർജ് വാങ്ങി രക്ഷപ്പെട്ടു. എന്തിനാണ് ഇങ്ങനെ ഒളിച്ചോടുന്നതെന്നും മാർട്ടിൻ ജോർജ് പരിഹസിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments