* ഓട്ടോ ടാക്‌സി തൊഴിലാളികളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന്;**ബൈക്ക് ടാക്‌സി സേവനത്തിനെതിരേ ശക്തമായ പ്രതിഷേധം**തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യം*
ബൈക്ക് ടാക്‌സി സേവനം അവതരിപ്പിക്കാനുള്ള റാപ്പിഡോ കമ്പനിയുടെ നീക്കം ജില്ലയിലെ ഓട്ടോ ടാക്‌സി തൊഴിലാളികളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതായി നാഷണല്‍ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി െ്രെഡവേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) അറിയിച്ചു.
ബൈക്ക് ടാക്‌സി സംവിധാനം നിലവില്‍ രാജ്യത്ത് നിയമാനുസൃതമായി അനുവദനീയമല്ലാത്തതിനാല്‍, ഈ സേവനം നിയമവിരുദ്ധമാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി. ഇത് അപകട സാധ്യതകള്‍ നിറഞ്ഞ ഒരു യാത്രാ രീതിയാണെന്നും തൊഴിലാളികളുടെ ഉപജീവനത്തിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍, ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെട്ട് ബൈക്ക് ടാക്‌സി സേവനവുമായി ബന്ധപ്പെട്ട തീരുമാനം പുനപരിശോധിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. ആവശ്യമായ നടപടി സ്വീകരിക്കാത്ത പക്ഷം ജനകീയ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments