Breaking News

*കൊയിലാണ്ടിയിൽ ഇലട്രിക് സ്കൂട്ടർ മതിലിലിടിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം, സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന് സംശയം.*

കോഴിക്കോട് : സംസ്ഥാന ഹൈവേയിൽ കുറുവങ്ങാട് അക്വഡറ്റിനു സമീപം ഇലട്രിക് സ്കൂട്ടർ  മതിലിലിടിച്ച് മൂന്നു യുവാക്കൾ തൽക്ഷണം മരിച്ചു.  നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. മൂവരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളാണ്. 

പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.   സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചതിനെ തുടർന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. 

മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ച മൂന്നുപേരും. പൊലീസ് അപകട സ്ഥലത്തെത്തി പരിശോധിച്ചു വരികയാണ്. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments