*പിണറായി വിജയന്റെ മുഖ്യമന്ത്രി മോഹത്തിന് മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനം എൽഡിഎഫിന് വോട്ട് ചെയ്യില്ല’ ജി സുധാകരൻ*
ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചുകൊണ്ട് കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി സുധാകരൻ. പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ടെന്നാണ് താൻ പറഞ്ഞു. പക്ഷെ മൂന്നാമൂഴം എന്ന ആഗ്രഹം സഫലമാകില്ല എന്നാണ് പറഞ്ഞത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ജനം എൽഡിഎഫിന് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയെന്നാണ് ജി സുധാകരൻ വിശേഷിപ്പിച്ചത്. തന്നെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് വരാം. യുഡിഎഫ് തന്നെ പിന്തുണയ്ക്കും. ആ പിന്തുണ സ്വീകരിക്കുമെന്നും ജി സുധാകരൻ വ്യക്തമാക്കി.
അതേസമയം, അമ്പലപ്പുഴ മണ്ഡലത്തിൽ മാത്രമല്ല ചേർത്തലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. പി പ്രസാദിനെതിരെ പ്രചരണം നടത്താൻ തനിറങ്ങുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത് . പി പ്രസാദ് തന്നെ കമ്മ്യുണിസം പഠിപ്പിക്കുന്നു. അവിടെ പോയി അയാളെ തോല്പിക്കാൻ പറയാൻ തനിക്ക് അവകാശമുണ്ട് .കഴിഞ്ഞ തവണ കേവലം ആറായിരത്തോളം വോട്ടിനാണ് അയാൾ ജയിച്ചതെന്നും സദാകാരം പറഞ്ഞു.
താൻ അധികാര മോഹിയെന്ന് പറയുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സുധാകരൻ പ്രതികരിച്ചത്. തനിക്ക് പാർലമെന്ററി വ്യാമോഹം എന്ന് പറയുന്നവർക്ക് നാണനും മാനവും ഉണ്ടോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ആർക്കും ഒരു വ്യാമോഹവുമില്ലേ എന്നും അദ്ദേഹം ആരാഞ്ഞു. ആരിഫ് ആലുവയിൽ പോയി മത്സരിക്കുന്നു അത് പാർലമെന്ററി വ്യാമോഹം അല്ലേ? സജി ചെറിയാൻ മൂന്നാം തവണ മത്സരിക്കുന്നു പ്രതിഭ മൂന്നാം തവണയാണ് വാസവൻ മൂന്നാം തവണയാണ് ഇതൊന്നും വ്യാമോഹം അല്ലേ? പാർലമെന്ററി വ്യാമോഹം ഇല്ലാത്ത ആളുകളാണോ വീണ്ടും മത്സരിക്കുന്നത്. ഇവരൊക്കെ കണ്ണടച്ച് ഇരിക്കുകയാണല്ലോ എന്നായിരുന്നു സുധാകരന്റെ പരിഹാസം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments