* യു.എസ്, ഇസ്റാഈൽ ആക്രമണങ്ങൾ 'പണ്ടോറയുടെ പെട്ടി' തുറക്കും;* *അവസാനിപ്പിക്കാൻ ശക്തവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണം**- യുഎന്നിനോട് ഇറാൻ*
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ഇസ്റാഈലും യു.എസും ചേർന്ന് കൊലപ്പെടുത്തിയത് ഭീരുക്കളുടെ ഭീകരപ്രവർത്തനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണം അവസാനിപ്പിക്കാൻ ഉടൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും യു.എൻ സുരക്ഷാ കൗൺസിലിനും കത്തയച്ചു.
രാഷ്ട്രങ്ങൾക്കിടയിൽ നിലനിൽക്കുന്ന അടിസ്ഥാന മൂല്യങ്ങളെ ബാധിക്കുന്ന അപകടകരമായ നീക്കമാണ് അമേരിക്കയും ഇസ്‌റാഈലും നടത്തുന്നതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ സ്ഥാപിത തത്വങ്ങളെ ലംഘിക്കുക മാത്രമല്ല ചെയ്യുന്നത്. അപകടകരമായ 'പണ്ടോറയുടെ പെട്ടി' തുറക്കുകയും പരമാധികാര സമത്വത്തിന്റെയും അന്താരാഷ്ട്ര വ്യവസ്ഥയുടെയും അടിത്തറ ഇല്ലാതാക്കുകയും ചെയ്യും -അദ്ദേഹം മുന്നറിയിപ്പ് നൽകി
NB : പണ്ടോറയുടെ പെട്ടി (Pandora's Box : Greek Mythology) എല്ലാ തിന്മയുടെയും ഉറവിടം നിറഞ്ഞ പെട്ടി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments