Breaking News

* പരപ്പനങ്ങാടി സിഐയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം;* *പ്രതി സജേഷിനെ ഇനിയും പിടികൂടാനാകാതെ പൊലീസ്**പ്രതി മാനസിക പ്രശ്‌നമുള്ള വ്യക്തിയാണെന്നാണ് വിവരം.*

മലപ്പുറം : പരപ്പനങ്ങാടി സിഐയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ ഇനിയും പിടികൂടാനാകാതെ പൊലീസ്. പരപ്പനങ്ങാടി കുപ്പിവളവ്‌ സ്വദേശി സജേഷിനെയാണ് പൊലീസിന് ഇനിയും പിടികൂടാൻ സാധിക്കാത്തത്. ഇയാൾ നിലവിൽ ഒളിവിൽ കഴിയുകയാണ്.

സിഐ സ്റ്റെപ്‌റ്റോ ജോണിനെയാണ് സജേഷ് കുത്തിയത്. നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സജേഷിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ സിഐയെയുടെ കയ്യിൽ കുത്തുകയായിരുന്നു. സ്റ്റെപ്‌റ്റോയുടെ ഇടതുകൈയിൽ ആഴത്തിലുള്ള മുറിവുണ്ട്. നിലവിൽ കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സ്റ്റെപ്‌റ്റോ. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് സജേഷ് സിഐയെ കുത്തിയത്. പ്രതി മാനസിക പ്രശ്‌നമുള്ള വ്യക്തിയാണെന്നാണ് വിവരം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments