Breaking News

*പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചതെന്ന് കെകെ രാ​ഗേഷ്; ടി കെ ​ഗോവിന്ദനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി*

കണ്ണൂർ : പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചതെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെകെ രാ​ഗേഷ്. പാർട്ടി വിട്ട ‍‍ടികെ ​ഗോവിന്ദന്റെ ആരോപണങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെകെ രാ​ഗേഷ്. 

സ്ഥാനാർത്ഥിത്വത്തിന്റെ അടിസ്ഥാനം ബന്ധുത്വം അല്ലെന്നും കെകെ രാ​ഗേഷ് കൂട്ടിച്ചേർത്തു. നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാർത്ഥികളായിട്ടുണ്ട്. സംഘടനാ പ്രവർത്തനം കൂടി പരി​ഗണിച്ചാണ് തീരുമാനം. പികെ ശ്യാമളക്ക് വിപുലമായ പ്രവർത്തനപരിചയമുണ്ട്. ടികെ ​ഗോവിന്ദന്റെ പേര് നിർദേശിച്ചത് ‍‍‍ടികെ ​ഗോവിന്ദൻ തന്നെയാണെന്നും ടികെ ​ഗോവിന്ദന് പാർലമെന്ററി ദുരയാണെന്നും കെ കെ രാ​ഗേഷ് രൂക്ഷഭാഷയിൽ വിമർശിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments